‘ആ സന്തോഷമാണ് അണപൊട്ടിയൊഴുകിയത്’- ആരോഗ്യമന്ത്രിക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയ ഡോ. ദാഹര്‍ പറയുന്നു

സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ ഉണ്ട്. വയനാട് ജില്ലയിലെ നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറായ ഡോ. ദാഹര്‍ മുഹമ്മദ് ആരാേഗ്യമന്ത്രി വീണാ ജോർജിനോട് വികാരാധീനനായി സംസാരിക്കുന്ന വീഡിയോ.
കുടുംബാരോഗ്യകേന്ദ്രത്തില്‍ പുതുതായി സ്ഥാപിച്ച ഫിസിയോതെറാപ്പിക്കായുള്ള ജി-ഗെയ്റ്റര്‍ എന്ന അത്യാധുനിക ഉപകരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി. ഒരാശുപത്രിയില്‍ പുതുതായി ഉപകരണം സ്ഥാപിക്കുന്നത് സാധാരണ കാര്യമാണ്. പക്ഷേ എന്തുകൊണ്ടാകും ഡോക്ടറെ ഇത് വികാരാധീനനാക്കിയത്? ഡോ. ദാഹര്‍ മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
Content Highlights: The emotional reaction of Dr. Dahar Muhammed, Medical Officer of Noolpuzha FHC (Wayanad), highlights the significance of the newly installed G-Gaiter, a ₹3 Crore AI-powered robotic physiotherapy unit.