രോഗവ്യാപനം കണ്ടാൽ സ്തനം നീക്കംചെയ്യുമെന്ന് പറഞ്ഞിരുന്നു,കണ്ണിമവെട്ടാതെ ഒപ്പിട്ടു-നിഷ ജോസ് കെ.മാണി

നിഷ ജോസ് കെ മാണി | Photo: ഫോട്ടോ: ജെയ്വിൻ.ടി.സേവ്യർ
നിഷ ജോസ് കെ മാണി | Photo: ഫോട്ടോ: ജെയ്വിൻ.ടി.സേവ്യർ

കാൻസർ എന്ന വാക്കുകേൾക്കുമ്പോഴേക്കും ജീവിതം ഇതോടെ അവസാനിച്ചുവെന്നു കരുതുന്നവർ ഇന്നുമുണ്ട്. എന്നാൽ മറ്റേതു രോഗങ്ങളേയുംപോലെ കാൻസറും എത്രനേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നോ അത്ര എളുപ്പത്തിൽ രോഗമുക്തിയും നേടാം. കാൻസറാണെന്ന് തിരിച്ചറിഞ്ഞപ്പോഴും തരിമ്പും ആത്മവിശ്വാസം കൈവിടാതെ ജീവിതത്തെ കൂടുതൽ പ്രണയിച്ചതിനേക്കുറിച്ച് പങ്കുവെക്കുകയാണ് നിഷ ജോസ് കെ.മാണി. അതിജീവനപാതയിൽ ഭർത്താവ് ജോസ്.കെ.മാണി. ഉൾപ്പെടെയുള്ള കുടുംബത്തിന്റെ പിന്തുണയേക്കുറിച്ചും കെ.എം.മാണി എന്ന ഭർതൃപിതാവിന്റെ അസാന്നിധ്യം സൃഷ്ടിച്ച മാനസികവേദനയേക്കുറിച്ചുമൊക്കെ ക്ലിനിക്കൽ പങ്കുവെക്കുകയാണ് നിഷ. ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധസഹായം തേടാൻ ഒരിക്കലും മടിക്കരുതെന്നും ഹിപ്നോതെറാപ്പിസ്റ്റ് കൂടിയായ നിഷ ഓർമിപ്പിക്കുന്നു. ലോക കാൻസർ ദിനത്തിൽ മാതൃഭൂമി ഡോട്ട്കോമിനോടു മനസ്സുതുറക്കുകയാണ് നിഷ.

എന്താണ് ഈ പോസിറ്റിവിറ്റിയുടെ രഹസ്യം.? മനുഷ്യരാണ് പലതരത്തിലുള്ള ഉയർച്ചതാഴ്ച്ചകളുണ്ടാവും. മൂഡ്സ്വിങ്സ് ഉണ്ടാവും. അതിനിടയിലെല്ലാം ഇങ്ങനെ പോസിറ്റീവായിരിക്കാൻ കഴിയുന്നതെങ്ങനെയാണ്.

Content Highlights: interview with nisha jose k mani, cancer survivor, world cancer day

Continue reading