എന്താണ് വെള്ളപ്പാണ്ട്? ചികിത്സാ വിധികള്‍ എന്തെല്ലാം?

ജൂണ്‍ 25 ലോക വെള്ളപ്പാണ്ട് ദിനമായി (World Vitiligo Day) ആചരിച്ചു വരുന്നു. അന്നാണ് മൈക്കിള്‍ ജാക്‌സണ്‍ എന്ന ലോക പ്രശസ്ത ഗായകന്‍ നമ്മെ വിട്ടുപോയതും. തൊലിയുടെ നിറമല്ല കഴിവും കഠിനാധ്വാനവുമാണ് നമ്മുടെ യോഗ്യത നിര്‍ണയിക്കുന്നു ഘടകങ്ങൾ എന്ന് ജീവിതം കൊണ്ട് തെളിയിച്ച താരമാണ് അദ്ദേഹം. എന്താണ് വെള്ളപ്പാണ്ട് എന്നും അതിന്റെ ചികിത്സാ വിധികളും പരിശോധിക്കാം.
എന്താണ് വെള്ളപ്പാണ്ട്?
തൊലിയില്‍ നിറം കൊടുക്കുന്ന മെലനോസൈറ്റ് (Melanocyte) എന്ന കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണം തൊലിയില്‍ ചിലഭാഗങ്ങളില്‍ നിറമില്ലാതെ വെളുത്ത് കാണുന്ന അവസ്ഥയാണിത്. നമ്മുടെ തന്നെ immune cells / പ്രതിരോധശക്തി മെലനോസൈറ്റിനോട് പ്രതിരോധിക്കുന്നതുകൊണ്ടോ, കെമിക്കൽ മീഡിയേറ്ററിന്റെ വ്യത്യാസം കൊണ്ടോ, ഗ്രോത്ത് ഫാക്റ്ററിന്റെയോ ആന്റിഓക്സിഡന്റിന്റെയോ കുറവ് കൊണ്ടോ ഒക്കെ ഇങ്ങനെ സംഭവിക്കാം.
വെള്ളപ്പാണ്ടിന്റെ കാര്യത്തിൽ പാരമ്പര്യം ഒരു ഘടകമാണെങ്കിലും സ്പർശനത്തിലൂടെ ഇത് പകരില്ല എന്നതും എടുത്തുപറയേണ്ടതാണ്. ആഹാരരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്തിയ കൊണ്ട് രോഗം വരാനോ അത് കുറയ്ക്കാനോ കഴിയില്ല. എന്നാല്‍ പ്രോട്ടീന്‍ ഉള്ള ആഹാരം കഴിക്കുന്നത് നല്ലതാണ്.
വെള്ളപ്പാണ്ടിനെ പ്രധാനമായും രണ്ടായി തരംതിരിക്കാം.
- Vitiligo Ulgrim
- Segmental Vitiligo
പിഗ്മെന്റ് അടങ്ങിയ കോശങ്ങളെ ബാധിക്കുന്നതിനാല്‍ ഇവ കണ്ണുകളെയും ബാധിക്കാം. വെള്ളപ്പാണ്ട് ഉള്ളവരില്‍ അകാലനര, അലോപേഷ്യ ഏരിയാഫ്ഫ (ഭാഗികമായ കഷണ്ടി), അറ്റോപിക് ഡെർമറ്റൈറ്റിസ്, സോറിയാസിസ്, ഡി.എൽ.ഇ, വരണ്ട ചർമം തുടങ്ങിയ ത്വക്ക് രോഗങ്ങളും കാണാറുണ്ട്. കൂടാതെ ഡയബറ്റിസ്, തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയവയും കാണാറുണ്ട്.
ചികിത്സാ വിധികള്‍
രോഗിയുടെ വെള്ളപ്പാണ്ടിന്റെ എണ്ണവും വ്യാപ്തിയും അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്.
മരുന്നുകള്‍
പുറമേ പുരട്ടുന്ന മരുന്നുകള്‍
അകത്തേക്ക് കഴിക്കുന്ന മരുന്നുകള്‍
സ്റ്റിറോയ്ഡ് അല്ലെങ്കില്‍ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍
മെലനോസൈറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്ന മരുന്നുകള്‍.
ഫോട്ടോ തെറാപ്പി
വെയിലിന്റെയോ ലൈറ്റിന്റെയോ സഹായത്തില്‍ ചെയ്യുന്ന ചികിത്സ.
വിറ്റിലിഗോ സർജറി
രോഗിയുടെ ആവശ്യവും പാടുകളുടെ വലിപ്പവും എണ്ണവും സ്ഥാനവും അനുസരിച്ച് പല വിധത്തിലുള്ള സര്‍ജറികള്‍ ഉണ്ട്.
സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ആണ് ഏറ്റവും പ്രധാനം. പിന്നെ epidermal autografts, Melanocyte Culture എന്നീ പുതിയ രീതികളും ഇപ്പോള്‍ കേരളത്തില്‍ നിലവിലുണ്ട്.
പട്ടം എസ് യു ടി ഹോസ്പിറ്റലിൽ ഡെര്‍മറ്റോളജിസ്റ്റ് ആണ് ലേഖിക.
Content Highlights: world vitiligo day treatment for vitiligo