ചോറ് കുറച്ച് ചപ്പാത്തിയാക്കിയാലും കാര്യമില്ല, ഡയറ്റിങ് ശാസ്ത്രീയമാകണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോ​ഗ്യകരമായ ജീവിതം നയിക്കുന്നതിൽ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയിൽ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന് മാത്രമല്ല ഫാസ്റ്റ്ഫുഡുകൾക്ക് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ജീവിതശൈലീ രോ​ഗങ്ങൾ വിളിച്ചുവരുത്തുന്നതിൽ അനാരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്. വണ്ണം കുറയ്ക്കാൻ തീരുമാനമെടുക്കുമ്പോഴാകട്ടെ, പെട്ടെന്ന് കാര്യം നടക്കാനായി അശാസ്ത്രീയ എളുപ്പവഴികൾക്ക് പിന്നാലെ പായുന്നവരുമുണ്ട്. ഒടുവിൽ കുറച്ച വണ്ണം വീണ്ടും ഇരട്ടിയായി തിരിച്ചുവരികയും നിരാശയിലാഴുകയും ചെയ്യും. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുംമുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെക്കുറിച്ചും ഡയറ്റിങ് ശാസ്ത്രീയമായി പാലിക്കേണ്ടതിനെക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ഡയറ്റീഷ്യനായ ടി. ഉഷ.

വണ്ണം കുറയ്ക്കാനായി ഭക്ഷണം സ്കിപ് ചെയ്യുന്നവരുണ്ട്, അതുകൊണ്ട് ഭാരം കുറയ്ക്കൽ പ്രക്രിയയ്ക്ക് എന്തെങ്കിലും ​ഗുണമുണ്ടോ?

Content Highlights: things to know before starting a new diet senior consultant dietitian Usha sharing tips

Continue reading