വീട്ടിലെ ഭക്ഷണം, നടത്തം ശീലമാക്കാം, അഞ്ച് ദിവസം വ്യായാമം; ഹൃദയത്തെ കാക്കാൻ ശ്രദ്ധിക്കേണ്ടത്

ഹൃദ്രോഗികളുടെ കാര്യത്തിൽ സ്റ്റെന്റുകളും ശസ്ത്രക്രിയകളും ജീവൻ രക്ഷിക്കുമെന്നാണ് അനുഭവമെങ്കിലും പ്രതിരോധം എന്നത് വാസ്തവത്തിൽ തലമുറകളെ തന്നെയാണ് സംരക്ഷിക്കുന്നത്.
ലോകമെമ്പാടുമുള്ള മരണത്തിന്റെ പ്രധാന കാരണം ഹൃദ്രോഗമായി തുടരുന്നു. മെഡിക്കൽ സാങ്കേതികവിദ്യയിലും അവബോധത്തിലും പുരോഗതി ഉണ്ടായിട്ടും ഹൃദ്രോഗികളുടെ എണ്ണം അസാധാരണമാംവിധം പെരുകിക്കൊണ്ടേയിരിക്കുന്നു, പ്രത്യേകിച്ച് യുവജനങ്ങളിൽ. ഉദാസീനമായ ജീവിതശൈലി, മോശം ഭക്ഷണശീലങ്ങൾ, അനിയന്ത്രിതമായ സമ്മർദ്ദം, പുകവലി, നിയന്ത്രിക്കാൻ കഴിയാത്ത പ്രമേഹം, രക്താതിമർദ്ദം എന്നിവ വലിയ കാരണമായി നിലനിൽക്കുന്നു.
ഹൃദ്രോഗം ബാധിച്ച ശേഷം ചികിത്സിക്കുക എന്നതിനേക്കാൾ ഹൃദയാരോഗ്യം സംരക്ഷിക്കുകയും ഹൃദ്രോഗം വരാതെ നോക്കുകയും ആണ് ചെയ്യേണ്ടതെന്ന് അറിയാത്തവരായി ആരാണ് നമുക്കിടയിൽ ഉള്ളത്.
ബുദ്ധിപൂർവ്വം ഭക്ഷണം കഴിക്കുക: സമീകൃതവും, ഉപ്പ് കുറഞ്ഞതും, നാരുകൾ അടങ്ങിയതുമായ ഭക്ഷണക്രമം നിങ്ങളുടെ ധമനികളെ സംരക്ഷിക്കും.
വ്യായാമം: ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് മിതമായ വ്യായാമം നിങ്ങളുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തും.
മാനസികസമ്മർദ്ദം നിയന്ത്രിക്കുക: വിട്ടുമാറാത്ത മാനസികസമ്മർദ്ദം ഒരു നിശബ്ദ കൊലയാളിയാണ്, ഇത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും വീക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പുകവലി ഉപേക്ഷിക്കുക, മദ്യം ഒഴിവാക്കുക: ഓരോ സിഗരറ്റും മദ്യപാനവും ഹൃദയ സംബന്ധമായ അപകടസാധ്യത വർധിപ്പിക്കുന്നു.
നിങ്ങളുടെ നമ്പറുകൾ അറിയുക: രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാര എന്നിവയ്ക്കുള്ള പതിവ് പരിശോധന നേരത്തെ തന്നെ അപകടസാധ്യതകൾ കണ്ടെത്താൻ സഹായിക്കും.
വിദ്യാഭ്യാസം, ശാക്തീകരണം, സാമൂഹ്യ ഇടപെടൽ എന്നിവയിലൂടെ, നമുക്ക് പെരുകിക്കൊണ്ടിരിക്കുന്ന പ്രതിരോധികളുടെ എണ്ണത്തെ നിയന്ത്രിക്കാൻ കഴിയും.
ഈ ലോക ഹൃദയ ദിനത്തിൽ, ദിനചര്യയിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനമെടുക്കുക.
ചെറിയ ദൂരം വാഹനമോടിക്കുന്നതിനുപകരം നടക്കുക, വീട്ടിൽ ഭക്ഷണം പാകം ചെയ്യുക, അല്ലെങ്കിൽ ദീർഘകാലമായി മാറ്റിവെച്ച ആരോഗ്യ പരിശോധനകൾ ചെയ്യുക. പ്രതിരോധമാണ് ഏറ്റവും ശക്തമായ ഇടപെടൽ.
Content Highlights: Learn how to protect your heart with simple lifestyle changes