ദിവസവും മുട്ട കഴിച്ചാല്‍ കുട്ടികള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച ഉണ്ടാവുമോ?; അറിയാം ആഹാരക്രമം

അട, പഴം പുഴുങ്ങിയത്, അവിൽ നനച്ചത്, ചായ, കാപ്പി. ഇതൊക്കെ മാറി ബർഗർ, ന്യൂഡിൽസ്, പിസ്സ, കോള, പെപ്സി തുടങ്ങിയവയിലേക്ക് ഭക്ഷണശീലങ്ങൾ വഴിമാറിയിട്ട് കാലം കുറച്ചായി, ഒപ്പം ജീവിതശൈലീ രോഗങ്ങളും കൂടി. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ മൂലമുണ്ടാവുന്ന രോഗങ്ങളും മരണങ്ങളും കൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയിൽ പഴകിയതും ആരോഗ്യകരമല്ലാത്ത രാസവസ്തുക്കൾ ചേർത്തതുമായ ഭക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യവും വർദ്ധിച്ചു. പക്ഷെ നമ്മുടെ ഭക്ഷണശീലത്തിൽ കാര്യമായ മാറ്റമൊന്നും ഇതുകൊണ്ട് ഉണ്ടായിട്ടില്ല. പുതിയ തലമുറയ്ക്ക് ഇത്തരം ഭക്ഷണങ്ങളോടുളള ആകർഷണവും കൂടിവരുന്നു.
സ്‌കൂൾ വിദ്യാർത്ഥികളുടെ ടിഫിൻ ബോക്സിൽ പോലും ജങ്ക് ഫുഡുകൾ ഇടം പിടിക്കാറുണ്ട്. നല്ലൊരു വിഭാഗം കുട്ടികളും കഴിക്കാനാഗ്രഹിക്കുന്നതും ഇത്തരം ഭക്ഷണങ്ങളാണ്. ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജങ്ക് ഫുഡെന്ന് പേരിട്ട് വിളിക്കുന്ന ഇത്തരം ഭക്ഷണങ്ങളിൽനിന്ന് നമ്മുടെ കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ കിട്ടുന്നുണ്ടോ? കുട്ടികളുടെ ആഹാരക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണ്? നിയോ നാറ്റോളജിസ്റ്റ് ഡോ. സൗമ്യ സരിൻ സംസാരിക്കുന്നു.
Content Highlights: healthy diet for children with vitamins and mineral, food, healthy food