ആസ്ത്മയും സി.ഒ.പി.ഡിയും തമ്മില്‍ വ്യത്യാസമുണ്ട്

പലപ്പോഴും ആസ്ത്മയും സി.ഒ.പി.ഡിയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിലരെങ്കിലും ആശങ്കപ്പെടുന്നത് കണ്ടുവരുന്നുണ്ട്.
- മലിനവായു ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് സി.ഒ.പി.ഡി (ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്). ശ്വാസകോശങ്ങള്‍ ഭാഗികമായി അടഞ്ഞുപോകുന്ന രോഗാവസ്ഥയാണിത്.
- ആസ്ത്മ ചെറുപ്പം മുതലുള്ള രോഗമാണെങ്കില്‍ സി.ഒ.പി.ഡി. 40 വയസ്സിന് മുകളിലാണ് കണ്ടുവരുന്നത്.
- ആസ്ത്മ മരുന്നുകള്‍ കൊണ്ട് സുഖം പ്രാപിക്കുകയും സി.ഒ.പി.ഡി. പൂര്‍ണമായും രോഗമുക്തി വന്നുചേരാന്‍ കാലതാമസമെടുക്കുകയും ചെയ്യുന്നു.
- ആസ്ത്മകൊണ്ട് പലപ്പോഴും തണുപ്പുകാലത്തും മഴക്കാലത്തും പിന്നെ രാത്രികാലങ്ങളിലുമാണ് ശ്വാസംമുട്ടി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നത്. എന്നാല്‍ സി.ഒ.പി.ഡി. ബാധിച്ചവരില്‍ കിതപ്പ് എല്ലായ്‌പ്പോഴും ഉണ്ടാവും. കാലാവസ്ഥാവ്യതിയാനങ്ങളില്‍ ഇതിന് മാറ്റം സംഭവിക്കുന്നില്ല.
- തുമ്മല്‍, ജലദോഷം, നെഞ്ചെരിച്ചില്‍, ത്വക്കിലുണ്ടാവുന്ന അലര്‍ജികള്‍, കണ്ണിന് ചൊറിച്ചില്‍ തുടങ്ങിയവ ആസ്ത്മയുടെ കൂടെ ഉണ്ടാവുന്ന വിഷമതകളാണ്.
- ആല്‍ഫ ആന്റി ട്രിപ്‌സിന്‍ അപര്യാപ്തത ഉള്ള കുട്ടികളിലും സിസ്റ്റിക് ഫൈബ്രോസിസ് ഉള്ള കുട്ടികളിലും പലപ്പോഴും സി.ഒ.പി.ഡി. വരാനുള്ള സാധ്യതയുണ്ട്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. രാഹുല്‍ സൈമണ്‍
കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ്
പി.വി.എസ്. ഹോസ്പിറ്റല്‍, കൊച്ചി
ആരോഗ്യമാസിക വാങ്ങാം
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: copd, asthma, health
Content Highlights: