അതിജീവനത്തിനായി പോരാടുന്ന രോഗികൾ, അർബുദത്തെ വരുതിക്കുനിർത്താൻ...

ഒരു വെള്ളിയാഴ്ച രാവിലെ ഒൻപതുമുതൽ പതിനൊന്നുവരെയുള്ള സമയം ചെലവഴിക്കാൻ ഒട്ടേറെ വഴികളുണ്ട്. ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നതിനിടയിൽ ഫോണിൽ പലവിധ സന്ദേശങ്ങളുമയച്ച് ആ സമയം ചെലവഴിക്കാം. അല്ലെങ്കിൽ, വീട്ടിലെ ഓഫീസ് മുറിയിൽ അലക്കിത്തേച്ച ഷർട്ടും പൈജാമയും ധരിച്ച് 10 മണിക്കുള്ള ഗൂഗിൾ ടീംസ് കോളിനായി കാത്തിരിക്കാം. അതുമല്ലെങ്കിൽ രാവിലത്തെ ചായയ്ക്കൊപ്പം രാഷ്ട്രീയ എതിരാളികളുടെ ഏറ്റവും പുതിയ അബദ്ധത്തിന്റെ ദൃശ്യങ്ങൾ യൂട്യൂബ് ഷോട്ട്‌സിൽ കണ്ട് ആസ്വദിക്കാം. അല്ലെങ്കിൽ ഡൽഹിയിൽനിന്നുള്ള ഏതെങ്കിലും പരിചയക്കാരുടെ ഫോൺകോൾ വിനയം അഭിനയിച്ച് കേട്ടിരിക്കാം. തിരക്കോടുതിരക്ക്. വെറുതേയൊന്നുമല്ല മനുഷ്യജീവിതത്തെ മത്സരയോട്ടമെന്നു വിളിക്കുന്നത്.
പക്ഷേ, കഴിഞ്ഞമാസം ഒരു വെള്ളിയാഴ്ച ഞാനീ മത്സരയോട്ടത്തിൽനിന്ന് അവധിയെടുത്തു. രണ്ടരമണിക്കൂറോളം തികച്ചും അപ്രതീക്ഷിതമായ ഒരു സ്ഥലത്ത്: ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലോൻ കെറ്റെറിങ് കാൻസർ സെന്ററിലെ ഡേവിഡ് എച്ച്. കോച്ച് സെന്റർ ഫോർ കാൻസർ കെയർ വിഭാഗത്തിന്റെ റിസപ്ഷനിൽ. ഒരു അടുത്തസുഹൃത്തിന്റെ 59-കാരിയായ ഭാര്യക്ക് അടുത്തിടെ, കാൽവണ്ണയോളംപടർന്ന ശ്വാസകോശാർബുദത്തിന്റെ നാലാം സ്റ്റേജ് സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇത്തരം കേസുകളിൽ വൈദഗ്‌ധ്യമുള്ള അർബുദരോഗവിദഗ്‌ധനെ കാണാനുള്ള യാത്രയിൽ ഞാനും ഭാര്യയും ഈ സുഹൃത്തുക്കളോടൊപ്പം കൂടുകയായിരുന്നു. രോഗിയും അവരുടെ ഭർത്താവും എന്റെ ഭാര്യ ടൊനൂകയും മൂന്നാംനിലയിൽ രണ്ടുമണിക്കൂറോളം ഡോക്ടറോടൊപ്പം ചെലവഴിച്ചപ്പോൾ ആശുപത്രിയുടെ പ്രധാന കവാടത്തിനരികിലെ സോഫയിലിരിക്കാനാണ് ഞാൻ തീരുമാനിച്ചത്.
ഫോൺ സൈലന്റ് മോഡിലാക്കി ഞാൻ എന്റെ ട്രാക്ക്സ്യൂട്ടിന്റെ പോക്കറ്റിലിട്ടു. ഈ പ്രഭാതം മനസ്സുകൊണ്ട് ചിത്രങ്ങൾ പകർത്താനും നിരീക്ഷിക്കാനുമുള്ളതാണ്, അടിക്കുറിപ്പുകളൊക്കെ സ്വയം പിറന്നുകൊള്ളും.
എനിക്കുനേരേ എതിർവശത്ത് സോഫയിൽ എഴുപതിന്റെയോ എൺപതിന്റെയോ അവസാനകാലത്തെത്തിയ രണ്ട് ദമ്പതിമാർ ഇരിക്കുന്നുണ്ട്. റിസപ്ഷനു സമീപത്തെ കഫ്റ്റീരിയയിൽനിന്ന് കോഫിവാങ്ങിക്കുടിച്ചുകൊണ്ട് തങ്ങളുടെ ആദ്യത്തെ സമാഗമദിവസം ചെലവഴിക്കുന്ന കോളേജ് വിദ്യാർഥികളെപ്പോലെ അവർ സന്തോഷത്തോടെ സംസാരിച്ചുകൊണ്ടിരുന്നു. അവരിലൊരാൾക്ക് കാൻസറുണ്ട് എന്നത് വ്യക്തമാണ്. ആർക്കാണ് രോഗമുള്ളതെന്ന് കൃത്യമായി പറയാനാകില്ല. അവരിരുവരും പരസ്പരസാമീപ്യം വളരെയധികം ആസ്വദിക്കുന്നുണ്ടായിരുന്നു. അവർക്കടുത്തായി വീൽച്ചെയറിലിരുന്ന് ഒരു അമ്മ ഫോണിലൂടെ തന്റെ മകനെ ശകാരിക്കുന്നുണ്ടായിരുന്നു. മകനെത്താൻ വൈകിയതിനാൽ ഡോക്ടറുമായുള്ള അപ്പോയിൻമെന്റിനായി ഒറ്റയ്ക്കുപോകാൻ അവർ തീരുമാനിച്ചു.
ആ റിസപ്ഷനിൽ വേറെയാരെയൊക്കെയാണ് ഞാൻ കണ്ടത്? പേരില്ലാത്ത കുറെ മനുഷ്യരുടെ കഥകൾ. സഹപ്രവർത്തകനോ, അയൽക്കാരനോ സുഹൃത്തോ ആയ ഒരാളോടൊപ്പമെത്തിയ ഒരു മനുഷ്യൻ. ഹവായിലെ ഏതോ ബീച്ചിൽ അവധിയാഘോഷിക്കേണ്ടിയിരുന്ന, വളരെ സ്റ്റൈലിഷായി വസ്ത്രംധരിച്ച, ഏകദേശം അൻപതുകളിലെത്തിയ രണ്ട് ദമ്പതിമാർ. പക്ഷേ, അവരിവിടെ മാൻഹാട്ടനിൽ ഡോക്ടറുടെ അപ്പോയിൻമെന്റിനായി നേരത്തേയെത്തി കാത്തിരിക്കുകയാണ്.
‘ദി എംപറർ ഓഫ് ഓൾ മാലഡീസ്: എ ബയോഗ്രഫി ഓഫ് കാൻസർ’ എന്ന തീർച്ചയായും വായിച്ചിരിക്കേണ്ട തന്റെ പുസ്തകത്തിൽ, ഈ വിഷയം സിദ്ധാർഥ മുഖർജിയോളം ആരും കൈകാര്യം ചെയ്തിട്ടില്ല. ‘പക്ഷേ, രക്താർബുദത്തിന്റെ കഥ’ ഒരു ആരോഗ്യസ്ഥാപനത്തിൽനിന്ന് മറ്റൊന്നിലേക്ക് മാറുന്ന, ജീവിക്കാൻ കഷ്ടപ്പെടുന്ന ഡോക്ടർമാരുടെ കഥയല്ല. അത് രോഗത്തിന്റെ ഒരു അതിർവരമ്പിൽനിന്ന് മറ്റൊന്നിലേക്കു നീങ്ങുന്ന, അതിജീവനത്തിനായി പോരാടുന്ന രോഗികളുടെ കഥയാണ്. രോഗത്തിൽനിന്ന് വിമുക്തിനേടാനുള്ള കഴിവ്, കല്പനാശക്തി, അതിജീവനത്തിനുള്ള കഴിവുകൾ എന്നിങ്ങനെ പലപ്പോഴും വലിയ ചികിത്സകരെക്കുറിച്ച് വിശേഷിപ്പിക്കാറുള്ള ഗുണങ്ങൾ യഥാർഥത്തിൽ രോഗവുമായി പോരാടുന്നവരിൽനിന്ന് പുറപ്പെട്ട് ചുറ്റുമുള്ളവരിലേക്കും ചികിത്സിക്കുന്നവരിലേക്കും പ്രസരിക്കുന്ന ഗുണങ്ങളാണ്. വൈദ്യശാസ്ത്രത്തിന്റെ ചരിത്രം ചികിത്സകരുടെ കഥകളിലൂടെയാണ് പറഞ്ഞുപോയിട്ടുള്ളതെങ്കിൽ, അതിനുകാരണം അവരുടെ സംഭാവനകൾ അവരുടെ രോഗികളുടെ ഉറപ്പുള്ള ധീരതയുടെ പിൻബലത്താലാണ് നിലനിൽക്കുന്നത് എന്നതിനാലാണ്’ -മുഖർജി എഴുതുന്നു.
കാൻസർ ബോധവത്കരണം വർധിപ്പിക്കുന്നതിനായി രാജ്യത്ത് ആരംഭിച്ച ആദ്യത്തെ കാമ്പയിനുകളിലൊന്ന് 1978-ൽ ഇന്ത്യൻ കാൻസർ സൊസൈറ്റിക്കുവേണ്ടി ഒഗിൽവി & മാഥേർ സൃഷ്ടിച്ചതായിരുന്നു. ‘ഒഗിൽവി ഓൺ അഡ്വർടൈസിങ്’ എന്ന തന്റെ മാസ്റ്റർപീസിൽ ഡേവിഡ് ഒഗിൽവി എഴുതിയതുപോലെ ‘രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയും മരണഭയവുംനിറഞ്ഞ സമീപനത്തെ അറിവും ശുഭാപ്തിവിശ്വാസവും നിറഞ്ഞ ഒന്നിലേക്ക് മാറ്റിയെടുക്കുക എന്നതായിരുന്നു കാമ്പയിന്റെ പ്രധാനലക്ഷ്യം. എങ്കിൽമാത്രമേ പതിവായി പരിശോധനകൾക്ക് വിധേയരാകാനും കാൻസർ സൊസൈറ്റിയുടെ സൗജന്യ ക്ലിനിക്കുകൾ ഉപയോഗപ്പെടുത്താനും ജനങ്ങൾ പ്രേരിപ്പിക്കപ്പെടുകയുള്ളൂ.’ ‘ശുഭപ്രതീക്ഷ നൽകുന്ന സന്ദേശങ്ങൾ’ നിറഞ്ഞ പരസ്യ കാമ്പയിൻ കാൻസർ വിമുക്തരായ ‘യഥാർഥ രോഗികളുടെ’ ചിരിക്കുന്ന മുഖങ്ങൾ നിറഞ്ഞതായിരുന്നു. ‘കാൻസറിനു ശേഷമുള്ള ജീവിതം... ജീവിക്കാൻ അർഹിക്കുന്നതാണ്’ എന്ന വളരെ ലളിതവും ശക്തവുമായ വരികളായിരുന്നു ഈ സന്തോഷംനിറഞ്ഞ ചിത്രങ്ങളുടെ അടിക്കുറിപ്പ്.
ഇന്ത്യയിലെ അർബുദത്തിന്റെ യാഥാർഥ്യം വ്യക്തമാക്കുന്ന കണക്കുകൾ നോക്കാം
- ഒൻപതുപേരിൽ ഒരാൾക്ക് തൻ്റെ ജീ വിതകാലത്തിൽ എപ്പോഴെങ്കിലും അർബുദത്തെ അഭിമുഖീകരിക്കേ ണ്ടിവരും.
- 2022-ലെ കണക്കനുസരിച്ച് ഇന്ത്യയി ലെ പുതിയ കാൻസർ കേസുകളുടെ എണ്ണം 14.6 ലക്ഷമാ യിരുന്നു.
- ഹൃദയസംബന്ധ മായ അസുഖങ്ങൾക്കുശേഷം ഇന്ത്യയിലേറ്റവുമ ധകം മരണങ്ങൾ ക്ക് കാരണമാകു ന്ന രണ്ടാം രോഗം കാൻസറാണ്.
- ഓരോ എട്ടു മി നിറ്റിലും രാജ്യത്ത് ഒരു സ്ത്രീ സെർവി ക്കൽ കാൻസർ കാരണം മരിക്കു ന്നുണ്ട്.
- പുരുഷന്മാരെ കൂടുതലായും ബാധി ക്കുന്നത് ശ്വാസകോശത്തെയും വാ യയെയും ബാധിക്കുന്ന അർബുദ മാണ്. സ്ത്രീകളിൽ സ്തനാർബുദവും സെർവിക്കൽ കാൻസറുമാണ് കൂടു തൽ, 14 വയസ്സിൽ താഴെയുള്ള കുട്ടി കളെയധികവും ബാധിക്കുന്നത് ലിം ഫോയ്‌ഡ് ലുക്കീമിയയാണ്.
- 50 ശതമാനം പുരുഷന്മാരിലും 17 ശതമാനം സ്ത്രീകളിലും കാൻസറുണ്ടാ ക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് പുകയിലയുടെ ഉപയോഗമാണ്.
- ഓരോ ദിവസവും 3700 പേർ പുക യില ഉപയോഗംമൂലമുള്ള അസുഖ ങ്ങൾകാരണം മരിക്കുന്നുണ്ട്.
- ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെട്ട കാൻ സറുകളിൽ നാലുശതമാനവും കുട്ടി കളെ ബാധിക്കുന്നവയാണ്.
രാജ്യസഭാംഗവും തൃണമൂൽ കോൺഗ്രസ് വക്താവുമാണ് ലേഖകൻ
Content Highlights: derek obrien on cancer