അഞ്ചുമാസം കൊണ്ട് 109 കിലോയിൽനിന്ന് 83ലേക്ക്; വണ്ണംകുറച്ചതിനേക്കുറിച്ച് നടൻ ജയ്ദീപ്

അതിശയിപ്പിക്കുന്ന രൂപമാറ്റത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ജയ്ദീപ് അഹ്ലാവത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വണ്ണംകുറച്ചതിനേക്കുറിച്ച് ചിത്രങ്ങൾ സഹിതം ജയ്ദീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അഞ്ചുമാസങ്ങൾക്കിടെ ഇരുപത്തിയാറു കിലോയാണ് താൻ കുറച്ചതെന്ന് ജയ്ദീപ് പറയുന്നു.
വണ്ണംകുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണ് ജയ്ദീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മഹാരാജിലെ കഥാപാത്രത്തിനുവേണ്ടിയുള്ള ശാരീരികമാറ്റമാണ് ഇതെന്നാണ് ജയ്ദീപ് പറയുന്നത്. 109.7 കിലോയിൽ നിന്ന് 83 കിലോയായി കുറച്ചത് അഞ്ചുമാസംകൊണ്ടാണെന്ന് ജയ്ദീപ് കുറിച്ചു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
നിരവധിപേരാണ് ജയ്ദീപിന്റെ അതിശയിപ്പിക്കുന്ന മാറ്റത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്.
കർശനമായ ഡയറ്റിങ് പിന്തുടരുന്നതിനേക്കുറിച്ച് നേരത്തേ ജയ്ദീപ് പറഞ്ഞിട്ടുണ്ട്. കാർബോഹൈഡ്രേറ്റും ജങ്ക് ഫുഡും പാടേ ഉപേക്ഷിക്കുകയായിരുന്നു ആദ്യപടിയെന്നാണ് ജയ്ദീപ് പറഞ്ഞത്. തന്നെ സംബന്ധിച്ച് അതൽപം കഠിനവുമായിരുന്നു. തീരെ മധുരപ്രിയൻ അല്ലെങ്കിലും സ്പൈസി ഭക്ഷണങ്ങളോട് താൽപര്യമേറെയാണ്. സ്ട്രീറ്റ് ഫുഡിനോടും പ്രത്യേകയിഷ്ടമാണ്. അവയൊക്കെ
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ
1. സ്നാക്സ് ഹെൽത്തിയാക്കാം
മിക്കയാളുകളും ഇടയ്ക്കിടെയുള്ള വിശപ്പകറ്റാൻ സ്നാക്സുകളിൽ അഭയം തേടുന്നവരാണ്. അവ പലതും ബേക്കറി ഉത്പന്നങ്ങളുമായിരിക്കും. എരിവും പുളിയും മധുരവുമൊക്കെ നിറഞ്ഞ ഇവ വീണ്ടും വണ്ണംവെക്കാൻ ഇടയാക്കുകയും ചെയ്യും. സ്നാക്സ് കഴിക്കണം എന്നുതോന്നുന്ന സമയങ്ങളിൽ ഹെൽത്തിയായവയ്ക്ക് പ്രാധാന്യം നൽകാം. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ഫൈബറും നല്ലകൊഴുപ്പുമൊക്കെ അടങ്ങിയ സ്നാക്സുകൾ പകരംകഴിക്കാം. നട്സും പച്ചക്കറി സാലഡും പഴങ്ങളുമൊക്കെ പകരം കഴിക്കാം. ഇവ വയറുനിറഞ്ഞതുപോലെ തോന്നിക്കുകയും കൂടുതൽ ഭക്ഷണംകഴിക്കാതിരിക്കാൻ സഹായിക്കുകയും ചെയ്യും.
2. പതുക്കെ കഴിക്കാം, അളവു കുറയ്ക്കാം
പലരും ഭക്ഷണം അളവുനോക്കാതെ വാരിവലിച്ചു കഴിക്കുന്നവരാണ്. ഭക്ഷണം വേഗത്തിൽ കഴിക്കുന്നതും അളവിൽ ശ്രദ്ധിക്കാതിരിക്കുന്നതുമൊക്കെ വണ്ണംകൂട്ടുന്ന ഘടകങ്ങളാണ്. അതിനാൽ ഇവയിൽ മാറ്റംവരുത്തേണ്ടതും പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കലാണ് ആദ്യം ചെയ്യേണ്ടത്. ചെറിയ പാത്രത്തിൽ സാധാരണ എടുക്കുന്നതിനേക്കാൾ കുറച്ച് അളവിൽ ഭക്ഷണം എടുത്തുതുടങ്ങാം. പതിയെ പതിയെ അതിന്റെ അളവ് കുറച്ചുകൊണ്ട് വരികയും ചെയ്യാം. അതുപോലെ തന്നെ സാവധാനം ചവച്ചരച്ചു കഴിക്കുകയും വേണം. ചോറും എണ്ണയും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങളുമൊക്കെ കുറച്ച് ആരോഗ്യപ്രദമായ ആഹാരങ്ങൾ കൂട്ടുകയും ചെയ്യണം.
3. വെള്ളത്തിൽ വീട്ടുവീഴ്ച്ച വേണ്ട
വണ്ണംകുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? എന്നാൽ വെള്ളംകുടിക്കുന്നതിൽ വിട്ടുവീഴ്ച്ച ചെയ്യുകയേ അരുത്. വെള്ളം കുടിക്കുന്നത് വയറുനിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലും വെള്ളത്തിന്റെ പങ്ക് വളരെവലുതാണ്. ദിവസവും എട്ടുമുതൽ പത്തുഗ്ലാസോളം വെള്ളം കുടിക്കണം.
4. ഉറക്കം പ്രധാനം
വണ്ണംകുറയ്ക്കാൻ തുടങ്ങുന്ന പലരും ആഹാരത്തിലും വ്യായാമത്തിലും മാത്രമാണ് ശ്രദ്ധകേന്ദ്രീകരിക്കാറുള്ളത്. എന്നാൽ ഉറക്കത്തിനും വണ്ണംകുറയ്ക്കുന്നതിൽ വലിയപങ്കുണ്ട്. ശരീരത്തിന് മതിയായ ഉറക്കം ലഭിക്കാതിരിക്കുക വഴി ലെപ്റ്റിൻ എന്ന ഹോർമോണിന്റെ അളവിൽ ഏറ്റക്കുറച്ചിൽ വരികയും ഇത് വിശപ്പിനെ സ്വാധീനിക്കുകയും ചെയ്യും. താരതമ്യേന ഉറക്കം കുറഞ്ഞവരിൽ കൃത്യമായി ഏഴുംഎട്ടും മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് വണ്ണംകൂടുന്നതായി പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉറക്കം ചിട്ടയാകുന്നതിലൂടെ രാത്രികാലങ്ങളിൽ അനാവശ്യമായി സ്നാക്സ് കഴിക്കുന്ന ശീലവും ഇല്ലാതാകും.
5. വ്യായാമവും വേണം
വണ്ണംകുറയ്ക്കാൻ വ്യായാമം പ്രധാനമാണെന്നത് പലർക്കും അറിയുന്ന കാര്യമാണ്. വ്യായാമം മുടങ്ങാതെ ചെയ്യുന്നതിലൂടെ ആരോഗ്യകരമായി വണ്ണംകുറയ്ക്കാനാവും. വ്യായാമം സ്ഥിരമാക്കുക വഴി ഊർജം നിലനിർത്താനും കലോറി കുറയ്ക്കാനുമാവും. കലോറി കുറയ്ക്കുന്നതിലൂടെയാണ് മിക്കയാളുകൾക്കും പെട്ടെന്ന് വണ്ണം കുറയുന്നതായി കാണാറുള്ളത് . കുറച്ചുനാളത്തേക്ക് വ്യായാമം ചെയ്യുന്നതിനു പകരം സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് ഗുണം ചെയ്യുക.
Content Highlights: actor jaideep ahlawats weight loss journey