വൈറലായ എരിവും പുളിയും; സോഷ്യൽ മീഡിയയിൽ ഹിറ്റായ ചില്ലിങ് ഓറഞ്ച് മസാലയും മസാല പൈനാപ്പിളും ഉണ്ടാക്കാം

#ബെറിൽ തെരേസ ബാബു
മസാല പൈനാപ്പിൾ, ഓറഞ്ച് മസാല | Photos: instagram
മസാല പൈനാപ്പിൾ, ഓറഞ്ച് മസാല | Photos: instagram

സോഷ്യൽ മീഡിയയിൽ ഫുഡ് വ്ലോഗുകൾക്കും കുക്കിങ് റീലുകൾക്കും വ്യൂവേഴ്സ് ഏറെയാണ്. ഓറഞ്ച് മസാലയും മസാല പൈനാപ്പിളുമാണ് ഇപ്പോൾ ട്രെൻഡിങ്. ഇവ തയ്യാറാക്കി റിയാക്ഷൻ റീലുകൾ ഇടുന്നവരും കുറവല്ല. ലളിതമായി ഉണ്ടാക്കാവുന്ന ഈ രണ്ട് വിഭവങ്ങളും എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ഓറഞ്ച് മസാല

ഓറഞ്ച് അല്ലികളാക്കി തലേ ദിവസം ഫ്രിഡ്ജിൽ വയ്ക്കണം. ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ വെച്ച ഓറഞ്ച് ഇടുക. അതിലേക്ക് മുളക് പൊടി (ഒരു സ്പൂൺ), ഉപ്പ് (കാൽ സ്പൂൺ), പഞ്ചസാര (മധുരം കുറവുള്ള ഓറഞ്ച് ആണേൽ രണ്ട് സ്പൂൺ, അല്ലെങ്കിൽ ഒന്ന്), ചില്ലി ഫ്ലേക്ക്സ് ( കാൽ സ്പൂൺ), കുരുമുളക് പൊടി (ആവശ്യത്തിന്), മല്ലിയില (ആവശ്യത്തിന് ) എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. 

എരിവും പുളിയും ചേർന്ന മസാല ഓറഞ്ച് തയ്യാർ. എഎസ്എംആർ മോഡലിലും മറ്റും എല്ലാവരും ഈ വൈറൽ മസാല ഓറഞ്ച് പരീക്ഷിച്ച് റീലുകൾ ഇടുന്നുണ്ട്.

മസാല പൈനാപ്പിൾ

പൈനാപ്പിൾ കഷ്ണങ്ങളായി മുറിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, രണ്ട് ടീസ്പൂൺ പഞ്ചസാര, ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. വൈറൽ മസാല പൈനാപ്പിൾ തയ്യാർ.

Content Highlights: Spicy fruit snacks are the latest trend on social media, with "Chilling Orange Masala" and "Masala Pineapple" going viral. These easy-to-make recipes involve mixing chilled fruit segments with chili powder, salt, and sugar to create a perfect blend of sweet, sour, and spicy flavors.