നന്നായി തളര്‍ന്നെങ്കില്‍ ഇതാ നന്നാറി സര്‍ബത്ത്

ചൂട് കാലമാണ്. എളുപ്പത്തിൽ തയ്‌യാറാക്കാവുന്ന ഈ സർബത്ത് പരീക്ഷിക്കാം
നന്നാറി വേര്-350 ഗ്രാം
പഞ്ചസാര-ഒന്നേകാൽ കിലോ
മുട്ടയുടെ വെള്ള-രണ്ട് എണ്ണത്തിന്റേത്
ചെറുനാരങ്ങ-മൂന്നെണ്ണം
അര ലിറ്റർ വെള്ളത്തിൽ പഞ്ചസാര അലിയിച്ച് അടുപ്പിൽ വെച്ച് ചെറുതീയിൽ നന്നായി തിളപ്പിക്കുക. ഇതിലേക്ക് നന്നാറി വേര് കഴുകി ചതച്ച് ഒരു കിഴി കെട്ടി ഇടുക. ഒരു മണിക്കൂർ ചെറുതീയിൽ വെയ്‍ക്കുക. ഇതിലേക്ക് അല്പം നാരങ്ങനീരും മുട്ടയുടെ വെള്ളയും ചേർക്കുക. സർബത്ത് നന്നായി തെളിഞ്ഞുകിട്ടാൻ വേണ്ടിയാണിത്. തണുത്ത ശേഷം അരിച്ചെടുത്ത് കുപ്പിയിലാക്കി സൂക്ഷിക്കുക.
ലത കെ.
കൂടുതൽ പാചകക്കുറിപ്പുകളറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: