രുചികരമായ പൊട്ടെറ്റോ ചിപ്സ് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ?

ഈസിയായി വീട്ടിലുണ്ടാക്കാം പൊട്ടെറ്റോ ചിപ്സ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള സ്നാക്സുകളിലൊന്നാണ് പൊട്ടെറ്റോ ചിപ്സ്. കടയില്‍ നിന്നു വാങ്ങാതെ പൊട്ടെറ്റോ ചിപ്സ് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ?
ആവശ്യമുള്ള സാധനങ്ങൾ
- ഉരുളക്കിഴങ്ങ് - 3
- തണുത്ത വെള്ളം - 4 കപ്പ്
- കശ്മീരി മുളകുപൊടി - 1 ടീസ്പൂണ്‍
- ഉപ്പ് - അര ടീസ്പൂണ്‍
- എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തില്‍ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേര്‍ക്കുക. അതില്‍ നന്നായി കഴുകി ടവല്‍ കൊണ്ട് നനവ് ഒപ്പിയെടുക്കാം. ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം. മിതമായ തീയില്‍ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോള്‍ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മിക്സ് ചെയ്യുക. മസാല എല്ലായിടത്തും ആവാന്‍ ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തില്‍ വച്ച് ആവശ്യാനുസരണം കഴിക്കാം.
Content Highlights: easy snacks recipe, potato chips recipe, food