ഹെല്‍ത്തിയാണ്, ടേസ്റ്റിയും; കുട്ടികള്‍ക്ക് നല്‍കാൻ പനീര്‍ ടിക്ക സാന്‍ഡ്‌വിച്ച്

സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ആരോഗ്യപ്രദമായ സാന്‍ഡ്‌വിച്ച് തയ്യാറാക്കാം. പ്രാതലായും വൈകുന്നേരം ചെറുകടിയായും ഇത് മികച്ചതാണ്.
ആവശ്യമുള്ള സാധനങ്ങള്‍
- യോഗര്‍ട്ട് -മുക്കാല്‍ കപ്പ്
- മുളകുപൊടി -ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി -അര ടീസ്പൂണ്‍
- ജീരകം പൊടിച്ചത് -കാല്‍ ടീസ്പൂണ്‍
- ഗരം മസാല -അര ടീസ്പൂണ്‍
- മാങ്ങ ഉണക്കിപ്പൊടിച്ചത് -അര ടീസ്പൂണ്‍
- ഗരംമസാല -അര ടീസ്പൂണ്‍
- ഉലുവ ഇല ഉണങ്ങിപ്പൊടിച്ചത് -ഒരു ടീസ്പൂണ്‍
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- പനീര്‍ -ഒരു കപ്പ്
- സവാള( ചെറുതായി അരിഞ്ഞത്) -പകുതി
- കാപ്‌സിക്കം( ചെറിയ കഷ്ണങ്ങളാക്കിയത്) -പകുതി
- തക്കാളി -ഒന്ന്
- എണ്ണ -2 ടേബിള്‍ സ്പൂണ്‍
- ബ്രെഡ് കഷ്ണങ്ങള്‍ -ആവശ്യത്തിന്
- ഗ്രീന്‍ ചട്‌നി -ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രമെടുത്ത് ഇതിലേക്ക് യോഗര്‍ട്ട്, മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല, ഉലുവയില ഉണങ്ങിപ്പൊടിച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് പനീര്‍ ചെറിയ കഷ്ണങ്ങളാക്കിയത്, തക്കാളി, സവാള, കാപ്‌സിക്കം എന്നിവ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. പനീറിലും പച്ചക്കറികളിലും കൂട്ട് നന്നായി പിടിച്ചെന്ന് ഉറപ്പുവരുത്തണം. ഇത് അരമണിക്കൂര്‍ അങ്ങനെ തന്നെ മാറ്റി വയ്ക്കാം.
ശേഷം അടുപ്പില്‍ പാന്‍ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിക്കുക. എണ്ണ നല്ലതുപോലെ ചൂടായ ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച കൂട്ട് ചേര്‍ത്ത് നന്നായി വറുത്തെടുക്കാം. പനീര്‍ ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കണം.
ബ്രെഡ് കഷ്ണങ്ങളെടുത്ത് ഒരു വശത്ത് ഗ്രീന്‍ ചട്‌നി തേച്ചെടുക്കണം. ഇതിന് മുകളില്‍ നേരത്തെ വറുത്തെടുത്ത പനീര്‍ ടിക്ക വെച്ചു കൊടുക്കാം. ശേഷം മറ്റൊരു ബ്രെഡ് കഷ്ണമെടുത്ത് ഇത് മൂടാം. ശേഷം ഇവ ഓരോന്നായെടുത്ത് ഗ്രില്‍ ചെയ്‌തെടുക്കാം.
Content Highlights: easy sandwich recipe, food, paneer tikka sandwich recipe