രോഗങ്ങൾ മുട്ടാൻ വന്നാൽ തടയാൻ മട്ടണ്‍ സൂപ്പ് പരീക്ഷിക്കാം

#ഡോ. കരുണ എം.എസ്, , ഡോ.കരുണ ഡയറ്റ്‌കെയര്‍ സെന്റര്‍, തൃശ്ശൂര്‍
-
-

ഒരു നാടന്‍ ഭക്ഷണമാണ് മട്ടന്‍ സൂപ്പ്. ആരോഗ്യഭക്ഷണം കൂടിയാണ് ഇത്. പ്രോട്ടീന്‍, വിറ്റാമിന്‍ എ എന്നിവയുടെ കലവറകൂടിയാണ് ആട്ടിറച്ചി. ഇന്‍ഫ്‌ളമേഷന്‍സ് കുറയ്ക്കാനും വൈറല്‍ ഇന്‍ഫക്ഷനുകൾ തടയാനും നല്ലതാണ് മട്ടന്‍ സൂപ്പ്. രോഗപ്രതിരോധ ശേഷിക്ക് ഉത്തമമായ മട്ടണ്‍സൂപ്പ് തയ്യാറാക്കിയാലോ.

ചേരുവകള്‍

  1. മട്ടണ്‍-1 കപ്പ്
  2. ചെറിയ ഉള്ളി- 10
  3. ഇഞ്ചി-1 ടേബിൾ സ്പൂൺ
  4. വെളുത്തുള്ളി- അല്ലി  10
  5. മഞ്ഞള്‍പ്പൊടി-1 ടേബിൾ സ്പൂൺ
  6. കറിവേപ്പില-1 ടേബിൾ സ്പൂൺ 
  7. വെള്ളം-3 കപ്പ് 
  8. കുരുമുളകുപൊടി-12 ടേബിൾ സ്പൂൺ
  9. ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

മട്ടണ്‍ ചതച്ചെടുത്ത ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവയും മഞ്ഞള്‍പ്പൊടി, കറിവേപ്പില, വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. നന്നായി വേവണം. പ്രഷര്‍ പോയശേഷം വെള്ളം അരക്കപ്പ് ആകുന്നതുവരെ ചെറുതീയില്‍ വറ്റിച്ചെടുക്കുക. അരിച്ചെടുത്ത സൂപ്പില്‍ ചെറിയ മട്ടണ്‍ കഷണങ്ങള്‍, കാരറ്റ് ക്യൂബ്, ബ്രെഡ് സ്റ്റിക്, മല്ലിയില, എിവ ഇഷ്ടമുള്ളതുപോലെ ചേര്‍ക്കാം. ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ കഴിക്കാം.

Content Highlights: Mutton soup Recipe

Content Highlights: