ശരീരഭാരം കുറയ്ക്കാം: മൃണാല്‍ താക്കൂറിന്റെ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി

photo:instagram.com/mrunalthakur
photo:instagram.com/mrunalthakur

മ്മുടെ ആരോഗ്യം നിര്‍ണയിക്കുന്നതില്‍ ഡയറ്റിന് വലിയ പ്രാധാന്യമുണ്ട്. ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തോടൊപ്പം ഡയറ്റില്‍ ശ്രദ്ധിക്കാം. അതിനായി
ഒരു പ്രഭാതഭക്ഷണം പരീക്ഷിക്കാം. ബോളിവുഡ് താരം മൃണാള്‍ താക്കൂറിന്റേയും പ്രിയപ്പെട്ട പ്രഭാതഭക്ഷണമാണിത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ റെസിപ്പി അവര്‍ പങ്കുവെച്ചത്.ഒരു ഓട്സ് സ്മൂത്തിയുടെ റെസിപ്പിയാണ് താരം പങ്കുവെച്ചത്.

ചേരുവകള്‍

  • ഓട്സ് -രണ്ട് സ്പൂണ്‍
  • പാല്‍-ഒരു കപ്പ്
  • ബ്ലൂബെറി -കാല്‍ കപ്പ്
  • സ്ട്രോബറി-2
  • ബദാം -3
  • ഈന്തപ്പഴം -3
  • ചിയ സീഡ്സ്-കാല്‍ ടീസ്പൂണ്‍

പാചകരീതിയിലേയ്ക്ക്

ആദ്യം ഒരു ബൗളിലേക്ക് കുറച്ച് ഓട്സ് എടുക്കുക. അതിലേക്ക് ഒരു കപ്പ് പാല്‍ ചേര്‍ത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ബ്ലൂബെറി, സ്ട്രോബറി, ബദാം എന്നിവ ചേര്‍ക്കുക. ശേഷം നാലഞ്ച് ഈന്തപ്പഴവും കുരു കളഞ്ഞശേഷം കൂടെ ചേര്‍ത്തു കൊടുക്കാം. പിന്നീട് ഇതെല്ലാം മിക്സിയില്‍ ഇട്ട് നന്നായി അടിച്ചെടുക്കുക. തുടര്‍ന്ന് പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിന്റെ പുറത്ത് അല്‍പ്പം ചിയ സീഡ്സും വിതറാം. ഇനി ഹെല്‍ത്തി ആയിട്ടുള്ള സ്മൂത്തി കുടിക്കാം.

Content Highlights: Mrunal Thakur's berry smoothie recipe