എളുപ്പത്തില്‍ ഉണ്ടാക്കാം മാംഗോ ബനാന പപ്പായ സ്മൂത്തി

representative image|photo:canva
representative image|photo:canva

ചൂടിനെ ശമിപ്പിക്കാന്‍ എളുപ്പത്തിലൊരു സ്മൂത്തിയുണ്ടാക്കാം. പഴുത്ത മാങ്ങ, നേന്ത്രപ്പഴം, ആപ്പിള്‍ എന്നിവ മാത്രം മതിയാകും. ഇത് പ്രഭാതഭക്ഷണമായും വ്യായാമത്തിന് ശേഷമുള്ള ഭക്ഷണമായും കഴിക്കാം. കുട്ടികള്‍ക്ക് കൊടുക്കാനും പോഷക സമൃദ്ധമായ സ്മൂത്തിയാണ്. 

ചേരുവകള്‍

നന്നായി പഴുത്ത മാങ്ങ മുറിച്ചത് - അരക്കപ്പ്
നേന്ത്രപ്പഴം  മുറിച്ചത് -അരകപ്പ്
പപ്പായ മുറിച്ചത് -അരകപ്പ്

പാചക രീതി

മാങ്ങയും പപ്പായയും കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് വൃത്തിയാത്തി എടുക്കണം.ശേഷം അരകപ്പ് അളവില്‍ ഓരോന്നും മുറിച്ചെടുക്കണം.
ശേഷം മിക്‌സിയുടെ ജാറില്‍ നന്നായി അടിച്ചെടുക്കാം. ഐസ് വേണമെങ്കില്‍ ഉപയോഗിക്കാം. മധുരം വേണമെന്നില്ല നിര്‍ബന്ധമുള്ളവര്‍ക്ക് തേന്‍ ചേര്‍ക്കാം.

Content Highlights: mango banana papaya smoothie recipe