രുചിയില്‍ കേമം; ക്രിസ്പിയായ കുര്‍കുറി ഭിണ്ടി ഉണ്ടാക്കി നോക്കിയാലോ

വെണ്ടയ്ക്ക കൊണ്ട് നമ്മള്‍ നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതില്‍ പല വിഭവങ്ങളും പലര്‍ക്കും ഇഷ്ടമുണ്ടാവില്ല. എന്നാല്‍ എല്ലാവര്‍ക്കും ഇഷ്ടമായ ഒരു ഉത്തരേന്ത്യന്‍ വിഭവമാണ് കുര്‍കുറി ഭിണ്ടി. ക്രിസ്പിയായ ഈ വിഭവം കുട്ടികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്.
ചേരുവകള്‍
- വെണ്ടയ്ക്ക- 8 എണ്ണം
- മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
- ഗരംമസാല- കാല്‍ ടീസ്പൂണ്‍
- കടലമാവ് -2 ടീസ്പൂണ്‍
- മല്ലിപ്പൊടി- 3/4 ടീസ്പൂണ്‍
- മുളകുപൊടി- 1 ടീസ്പൂണ്‍
- കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍
- അരിപൊടി- 1 ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- എണ്ണ -പാകത്തിന്
- നാരങ്ങ- കാല്‍ ടീസ്പൂണ്‍
പാചകരീതിയിലേയ്ക്ക്
ആദ്യം വെണ്ടയ്ക്ക നന്നായി കഴുകിയെടുക്കുക. ശേഷം വെണ്ടയ്ക്കയുടെ രണ്ടറ്റവും കളഞ്ഞ് മുകളില്‍ നിന്ന് താഴേക്ക് നാലുകഷ്ണങ്ങളാക്കി മുറിച്ചെടുക്കണം.
ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്തുകൊടുക്കാം. അല്‍പം നാരങ്ങനീരും ഉപ്പും കൂടി ഇതിലേയ്ക്ക് ചേര്‍ത്തുകൊടുക്കുക. ഇത് നന്നായി മിക്‌സ് ചെയ്യുക.
ഇവയിലേക്ക് ആവശ്യത്തിന് കടലമാവും ചേര്‍ത്തുകൊടുത്തണം. നന്നായി മൊരിച്ചെടുക്കാനായി അരിപൊടിയിട്ട് അല്‍പം വെള്ളം ചേര്‍ത്തശേഷം വീണ്ടും കുഴച്ചെടുക്കാം.
10 മിനിറ്റ് ഇത് മാറ്റി വെയ്ക്കാം. തുടര്‍ന്ന് ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് കുറച്ച് കുറച്ചിട്ട് നന്നായി പൊരിച്ചെടുക്കാം. ചെറിയ തീയില്‍ ഇരുവശവും മറിച്ചിട്ട് വേണം പൊരിച്ചെടുക്കേണ്ടത്. ചൂടോടെ കഴിയ്ക്കാം.
Content Highlights: kurkuri bhindi recipe