കിളിക്കൂട് എങ്ങനെ തയ്യാറാക്കാം?

കിളിക്കൂട്
കിളിക്കൂട്

മലബാർ മേഖലയിൽ കണ്ടുവന്നിരുന്ന  വിഭവങ്ങളിലൊന്നായിരുന്നു കിളിക്കൂട്. എന്നാലിന്ന് കേരളമൊട്ടാകെ ഈ വിഭവം പ്രചാരം നേടി.  കിളിക്കൂട് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ

ആവശ്യമായ ചേരുവകള്‍: ഉരുളക്കിഴങ്ങ് വലിയത് രണ്ടെണ്ണം. ഉള്ളി ഒന്ന്. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിള്‍ സ്പൂണ്‍. പച്ചമുളക് രണ്ട് എണ്ണം. കോഴിമുട്ട ഒന്ന്. കാടമുട്ട പുഴുങ്ങിയത് നാലെണ്ണം. സേമിയ ഒരുകപ്പ്. ഉപ്പ്, മഞ്ഞള്‍, കറിവേപ്പില, മല്ലിയില ആവശ്യത്തിന്.

പാകം ചെയ്യേണ്ട രീതി : ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വാട്ടിയശേഷം ആവശ്യമുള്ള ഉപ്പും മഞ്ഞളും ചേര്‍ക്കുക. ശേഷം ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴയ്ക്കുക. ആവശ്യത്തിന് വലിപ്പമുള്ള ഉരുളകളാക്കുക. ഒരു മുട്ട ഉടച്ച് ഉരുളകള്‍ അതില്‍ മുക്കിയെടുക്കുക. സേമിയകൊണ്ട് ഉരുളകളെ ചുറ്റിവരിയുക. ശേഷം ചൂടായ എണ്ണയില്‍ സ്വര്‍ണനിറമാകുന്നതുവരെ വറുത്തെടുക്കുക. വറുത്ത ഉരുളകള്‍ക്ക് ചെറിയ ദ്വാരമുണ്ടാക്കി പുഴുങ്ങിയ കാടമുട്ട ഓരോന്നായി വയ്ക്കുക. കാണാന്‍ കിളിക്കൂട് പോലെ തോന്നും രുചികരമായ ഈ വിഭവം.

Content Highlights: kilikkoodu snack recipe