ഈ ചക്കക്കുരു ചമ്മന്തിപ്പൊടി ഉണ്ടെങ്കിൽ ഒരു കിണ്ണം ചോറുണ്ണാം

പോഷകഗുണങ്ങൾ ഏറെയുള്ള ചക്കക്കുരു കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കിയാല്ലോ. രുചികരമായ ചക്കക്കുരു ചമ്മന്തിപ്പൊടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം.
ആവശ്യമുള്ള സാധനങ്ങൾ
- ചക്കക്കുരു - ഒരു കപ്പ്
- തേങ്ങ - ഒരെണ്ണം
- വെളുത്തുള്ളി - ഒരു തുടത്തിന്റെ പകുതി
- ഇഞ്ചി - ഒരു കഷണം
- പുളി - ഒരു ചെറിയ ഉരുള
- കറിവേപ്പില - മൂന്ന് തണ്ട്
- മുളകുപൊടി - ഒരു ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചക്കക്കുരു ഉപ്പും ആവശ്യത്തിന് വെളളവും ചേര്‍ത്ത് പുഴുങ്ങുക. ഇനി വെള്ളം കളഞ്ഞ് ഫാനിനുകീഴില്‍ നനവ് മാറ്റി പൊടിച്ചെടുക്കുക. ഈ പൊടി വറുത്തോളൂ. ചിരകിയതേങ്ങ, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, ഉപ്പ്, എന്നിവ പച്ചമണം മാറുന്നതുവരെ വഴറ്റണം. നന്നായി തണുത്തതിനുശേഷം മിക്‌സിയില്‍ പൊടിച്ചോളൂ. ഇത് വീണ്ടും അടുപ്പില്‍ വച്ച് ചക്കക്കുരുപ്പൊടിയും മുളകുപൊടിയുമിട്ട് നന്നായി വറുത്തോളൂ. തണുത്തശേഷം കുപ്പിയിലാക്കുക.
Content Highlights: jackfruit seed, chutney powder, recipe, food