ചര്‍മത്തിന് തിളക്കം വേണോ?; പ്രകൃതിദത്ത പാനീയം പരീക്ഷിക്കാം

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

തിളക്കമാര്‍ന്ന ചര്‍മം സ്വന്തമാക്കാന്‍ പല പരീക്ഷണങ്ങളും നടത്തുന്നവരാണ് നമ്മളില്‍ പലരും. പ്രകൃതിദത്തമായ തിളക്കമാര്‍ന്ന ചര്‍മത്തിന് നല്ല പോഷകാഹാരവും ജീവിതശൈലിയുമെന്നപോലെ ക്ഷമയും സ്ഥിരതയുമെല്ലാം അനിവാര്യമാണ്. വിവാഹമടക്കമുള്ള പരിപാടികളില്‍ തിളങ്ങാനായി, ന്യുട്രീഷനിസ്റ്റ് സിമ്രത് കതൂരിയ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലെ ടിപ്‌സ് ഒന്ന് പരീക്ഷിച്ച് നോക്കിയാലോ? 

കക്കരിക്കയും കറിവേപ്പിലയും നാടന്‍ നെല്ലിക്കയും ചേര്‍ത്ത ജ്യൂസ് ആണ് സിമ്രത് കതൂരിയ അവതരിപ്പിച്ച ആ പ്രത്യേക പാനീയം. നല്ല ഡയറ്റ് പ്ലാനിനൊപ്പം ഈ ജ്യൂസും ഉള്‍പ്പെടുത്തുന്നത് ശരീരഭാരം, മുടികൊഴിച്ചില്‍ എന്നിവ കുറയ്ക്കാനും തിളക്കമാര്‍ന്ന ചര്‍മത്തിനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

എങ്ങനെയാണ് ഈ പാനീയം നല്ല ചര്‍മം ലഭിക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം. 

കക്കരിക്ക
വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, മഗ്നീഷ്യം, ഫോസ്ഫറസ്, B-6, റൈബോഫ്‌ളവിന്‍, ഫോളേറ്റ്, ഇരുമ്പ്, സിലിക്ക, കാത്സ്യം, സിങ്ക് എന്നിവയടങ്ങിയതാണ് കക്കരിക്ക. ചര്‍മത്തെ പുനരുജ്ജീവിപ്പിക്കാനും ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. 

കറിവേപ്പില
കറിവേപ്പിലയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയടങ്ങിയിട്ടുണ്ട്. മാത്രമല്ല, സൂക്ഷ്മാണുക്കളെ തടയാനും സാഹായിക്കുന്നു. ഇത് ചര്‍മത്തില്‍ മുഖക്കുരുവും മറ്റുമുണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു.

പൊതിയിനയും നെല്ലിക്കയും 
പൊതിയിനയില്‍ സാലിസിലിക് ആസിഡ്, ആന്റി-ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഘടകങ്ങള്‍ എന്നിവയെല്ലാം ടങ്ങിയതിനാല്‍ ഇത് പ്രകൃതിദത്തമായ ചര്‍മം പ്രദാനംചെയ്യുന്നു. 

നെല്ലിക്ക
വിറ്റാമിന്‍ സി, ആന്റിഡോക്‌സിഡന്റ് എന്നിവയടങ്ങിയ നെല്ലിക്ക നല്ല ചര്‍മത്തിന് സഹായിക്കുന്നു. 

ജ്യൂസ് തയ്യാറാക്കുന്ന വിധം
കക്കരി -1
കറിവേപ്പില 7-8
പൊതിയിന 5-6
നെല്ലിക്ക - 1
ഉപ്പ്
ഒരു ഗ്ലാസ് വെള്ളം
ജീരകം 1/4 ടീ സ്പൂണ്‍

ഇവയെല്ലാം ഒരുമിച്ച് ബ്ലെന്‍ഡ് ചെയ്‌തെടുത്താല്‍ ഈ സിമ്പിള്‍ ജ്യൂസ് റെഡി. 

(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യുട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Juice Recipe for Glowing Skin