എളുപ്പത്തിലുണ്ടാക്കാം രുചിയൂറും ക്യാരറ്റ് മില്‍ക്ക് ഷേക്ക്

representative image|photo:canva
representative image|photo:canva

രീരത്തിന് ഉന്മേഷവും ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുന്ന പാനീയം പരീക്ഷിച്ചുനോക്കാം. മില്‍ക്ക്‌ഷേക്ക് ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. വീട്ടിലും വിവിധതരം മില്‍ക്ക് ഷേക്കുകള്‍ നമ്മള്‍ ഉണ്ടാക്കിനോക്കാറുണ്ട്. എന്നാല്‍ ഇനി പതിവില്‍ നിന്നും വ്യത്യസ്തമായൊരു ഒരു ഷേക്ക് ഉണ്ടാക്കിനോക്കാം. ക്യാരറ്റും ഐസ്‌ക്രീമുമാണ് ഇതിലെ പ്രധാന ചേരുവകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെയിഷ്ടപ്പെടും. എളുപ്പത്തിലുണ്ടാക്കാം ഈ ക്യാരറ്റ് മില്‍ക്ക് ഷേക്ക്.


ചേരുവകള്‍

ക്യാരറ്റ് -     2 എണ്ണം (വേവിച്ചത്)
പഞ്ചസാര-           ആവശ്യത്തിന്
ഏലയ്ക്ക-           2 എണ്ണം 
തണുത്ത പാല്‍-    ഒരു പാക്കറ്റ്
ഐസ്‌ക്രീം-           2 വലിയ സ്പൂണ്‍

പാചകരീതി

വേവിച്ച ക്യാരറ്റും പഞ്ചസാരയും ഏലയ്ക്കായും ചേര്‍ത്ത്  പേസ്റ്റ് രൂപത്തില്‍ നന്നായി അരച്ചെടുക്കണം.ശേഷം ഇതിലേക്ക് തണുപ്പിച്ച പാലും ഐസ്‌ക്രീമും ചേര്‍ത്ത് ഒന്നുകൂടി നല്ലരീതിയില്‍ അടിച്ചെടുക്കുക. ഗ്ലാസിലേക്ക് ഒഴിച്ച് നട്‌സോ പിസ്തയോ വെച്ച് അലങ്കരിക്കുകയും ചെയ്യാം.

Content Highlights: Carrot Milkshake Recipe,easy Recipe,milkshake,food