അമൃതംപൊടി കൊണ്ട് തയ്യാറാക്കാം ടേസ്റ്റി ഐസ്‌ക്രീം

#രജനി സുനില്‍ ,അങ്കണവാടി വര്‍ക്കര്‍,പത്തനാപുരം
-
-

മൃതംപൊടി കൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടമാകുന്ന ഉപ്പുമാവും കൊഴുക്കട്ടയുമൊക്കെ മാത്രമല്ല രുചികരമായ ഐസ്‌ക്രീമും തയ്യാറാക്കാം

ചേരുവകള്‍

  1. വാഴപ്പഴം-  2 എണ്ണം 
  2. പാല്‍- അര ലിറ്റര്‍ 
  3. ബട്ടര്‍-  2 ടീസ്പൂണ്‍
  4. പഞ്ചസാര- 250ഗ്രാം
  5. അമൃതംപൊടി- 150ഗ്രാം 

തയ്യാറാക്കുന്ന വിധം 

ആദ്യം പഴം തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് അതില്‍ പഞ്ചസാരകൂടി ഇട്ട് നന്നായി അരച്ചെടുക്കുക അതിന് ശേഷം പാല്‍ ഒരു പാനില്‍ നന്നായി ചൂടാക്കുക. അമൃതം പൊടി കുറച്ച് ചൂടു പാല്‍ ഒഴിച്ച് കുഴമ്പ് പരുവത്തില്‍ ആക്കി പാനില്‍ ഇരിക്കുന്ന പാലിലേക്ക് ഒഴിക്കുക. നന്നായി ഇളക്കി ദോശ മാവിന്റെ പരുവം ആകുമ്പോള്‍ അടിച്ചെടുത്ത ബട്ടര്‍ ചേര്‍ക്കുക. ഇത് തണുക്കാന്‍ വെയ്ക്കുക. തണുത്തതിന് ശേഷം വീണ്ടും പുറത്തെടുത്ത് ഒന്നുകൂടി അടിച്ച്  ഫ്രീസറില്‍ വെയ്ക്കാം. 3 മണിക്കൂര്‍ കഴിയുമ്പോള്‍ സ്‌കൂപ്പുകളാക്കി സെര്‍വിങ് പ്ലേറ്റില്‍ വിളമ്പാം.

(കേരള സര്‍ക്കാരിന്റെ വനിത ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ റെസിപ്പികള്‍)

Content Highlights: AmruthamPodi Ice Cream Recipe

Content Highlights: