ആരോഗ്യമുള്ള തലമുടിയ്ക്ക് സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം; ഡയറ്റില്‍ വേണം ഇവ

representative image|photo:canva
representative image|photo:canva

ലമുടിയുടെ ആരോഗ്യം ക്ഷയിക്കുന്നത് നമ്മളില്‍ പലരുടേയും പ്രശ്‌നമാണ്. മുടി കൊഴിച്ചിലും മുടി പൊട്ടിപ്പോകുന്നതുമെല്ലാം ഇതിലുള്‍പ്പെടും. ചര്‍മ്മത്തിന്റേയും തലമുടിയുടേയും ആരോഗ്യത്തിന് വളരെ ആവശ്യമായ ധാതുവാണ് സിങ്ക്. 

അതുപോലെ രോഗ പ്രതിരോധശേഷി കൂട്ടാനും,  ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് അത്യാവശ്യമാണ്.  മുറിവുണക്കല്‍ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും സിങ്ക് ശരീരത്തില്‍ ആവശ്യമാണ്.

ശരീരത്തില്‍ സിങ്കിന്റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും  വിശപ്പില്ലായ്മയും ശരീര ഭാരം കുറയാനും കാരണമാകും. സിങ്കിന്റെ കുറവു ദഹനപ്രശ്‌നങ്ങള്‍ വരുത്തിവെക്കും.
സിങ്ക് അടങ്ങിയ  ഭക്ഷണങ്ങളെ ഏതൊക്കെയെന്ന് അറിയാം.

മത്തങ്ങാ വിത്തുകള്‍ സിങ്കിന്റെ കലവറയാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും മഗ്‌നീഷ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.  കടല, പയര്‍, ബീന്‍സ് തുടങ്ങിയവ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. നട്‌സുകളിലും സിങ്കും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ബദാം, വാള്‍നട്‌സ് തുടങ്ങിയവ  ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

പാലും പാലുത്പ്പന്നങ്ങളുമാണ് കഴിക്കുന്നത് വളരെ നല്ലതാണ്. സിങ്ക് അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. ചിക്കനിലും സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത്  സിങ്ക് ശരീരത്തിലെത്തുന്നതിന് ഗുണം ചെയ്യും.

പോഷകങ്ങളുടെ കലവറയാണ് മുട്ട കഴിക്കുന്നത് നല്ലതാണ്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും ശരീരത്തില്‍ സിങ്ക് അഭാവത്തിന് പരിഹാരമാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Zinc-Rich Foods,winter,haircare,skincare,food