സൂക്ഷിച്ച് നോക്കണ്ട, കോഴിയല്ല- ഹോട്ടലാണ്: ഉയരം 30 മീറ്ററിനും മേലെ

തലയെടുപ്പോടെ നില്‍ക്കുന്ന ഈ കോഴി, ഒരു കോഴിയല്ല, ഹോട്ടലാണ്. ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കിയ കെട്ടിടം. ഫിലിപ്പീന്‍സിലെ നീഗ്രോസ് ഒക്‌സിഡന്റിലാണ് കോഴിയുടെ രൂപത്തിലുള്ള ഈ ഹോട്ടല്‍ സമുച്ചയമുള്ളത്.
34.931 മീറ്റര്‍ ഉയരം, 12.127 മീറ്റര്‍ വീതി, 28.172 മീറ്റര്‍ നീളം. 15 മുറികളും ആഡംബര സൗകര്യങ്ങളും ഉള്ള ഈ 'കോഴി ഹോട്ടല്‍' ക്യാമ്പുസ്റ്റോഹാന്‍ ഹൈലാന്‍ഡ് റിസോര്‍ട്ടിന്റെ ഭാഗമാണ്. കോഴിയുടെ രൂപത്തിലുള്ള ലോക ത്തെ ഏറ്റവുംവലിയ കെട്ടിടമെന്ന ഗിന്നസ് റെക്കോഡ് സെപ്റ്റംബറിലാണ് സ്വന്തമാക്കിയത്.
റിക്കാര്‍ഡോ കാനോ വോപ്പോ ടാന്‍ എന്നയോളുടെ മേല്‍നോട്ടത്തിലാണ് സംരംഭം മുന്നോട്ട് പോകുന്നത്. അദ്ദേഹത്തിന്റെ ഭാര്യ വാങ്ങിയ സ്ഥലത്താണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2023 ജൂണില്‍ ആരംഭിച്ച കെട്ടിട നിര്‍മ്മാണം 2024 സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്.
കൊടുങ്കാറ്റ് പോലുള്ള പ്രകൃതിദുരന്ത ഭീഷണികള്‍ നിത്യസംഭവമായ പ്രദേശമായതിനാല്‍ അത് കണക്കിലെടുത്താണ് 'കോഴി ഹോട്ടല്‍' രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Content Highlights: World`s Largest Chicken Hotel: Guinness Record in Philippines