നാരങ്ങത്തൊലി കളയല്ലേ; ഉപയോഗങ്ങള്‍ അറിഞ്ഞിരിക്കാം

പച്ചക്കറികളുടേയും പഴങ്ങളുടേയും തൊലി കളഞ്ഞാണ് നമ്മള്‍ ഉപയോഗിക്കുന്നത്. പലപ്പോഴും മാലിന്യക്കുട്ടയിലേക്കാണ് അവയുടെ സ്ഥാനം . എന്നാല്‍ എല്ലാത്തിന്റെ തൊലി ഇങ്ങനെ കളയേണ്ടതില്ല. ചില പച്ചക്കറികളുടേയും പഴങ്ങളുടേയും തൊലികള്‍ക്ക് മറ്റുപയോഗങ്ങളുണ്ട്.
ചിലര്‍ സൗന്ദര്യസംരംക്ഷണത്തിന്റെ ഭാഗമായും ഇവ ഉപയോഗപ്പെടുത്താറുണ്ട്. ചെറുനാരങ്ങയുടെ തൊലിയും ഉപയോഗശേഷം കളയാറാണല്ലോ പതിവ്. എന്നാല്‍ ചെറുനാരങ്ങയുടെ തൊലി ഇനി ഫലപ്രദമായി ഉപയോഗിക്കാം. അറിഞ്ഞിരിക്കാം ഇവ
ചെറുനാരങ്ങാ തൊലി പല രീതിയില്‍ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ഫ്‌ളേവറിന് വേണ്ടി മാത്രമല്ല. ഇതിന് ആരോഗ്യഗുണങ്ങളുമുണ്ട്.പ്രധാനമായും ഇത് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനാണ് സഹായിക്കുന്നത്.
ഒപ്പം മാനസികസമ്മര്‍ദ്ദം അകറ്റുന്നതിനും, എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളുന്നതിനും സഹായകരമാണ്. വായയുടെ ആരോഗ്യം നിലനിര്‍ത്താനും ഷുഗര്‍നില നിയന്ത്രിക്കുന്നതിനും ദഹനം എളുപ്പമാക്കുന്നതിനുമെല്ലാം ഇവ ഉപയോഗപ്പെടുത്താം.
ചെറുനാരങ്ങാത്തൊലി ഉണക്കി പൊടിച്ചും സൂക്ഷിച്ചുവെക്കാം. ഇത് ഇറച്ചി വിഭവങ്ങളിലോ, ഡിസേര്‍ട്ടുകളിലോ, കോക്ക്‌ടെയിലുകളിലോ എല്ലാം അല്‍പം ചേര്‍ക്കാം.അറേബ്യന്‍ വിഭവങ്ങളിലും ഇവ ചേര്‍ക്കുമ്പോള്‍ പ്രത്യേക ഫ്‌ളേവറും രുചിയും ലഭിക്കും.
ചെറുനാരങ്ങാത്തൊലി ഫ്രഷ് ആയി ചെറുതാക്കി മുറിച്ച് ചായയില്‍ ചേര്‍ത്ത് കഴിച്ചു നോക്കൂ. കൂടെ കുറച്ച് തേനും ഒരു നുള്ള് കറുവപ്പട്ടയും കൂടി ചേര്‍ത്താല്‍ വളരെ നല്ലതായിരിക്കും.
ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്ത് എടുത്താല്‍ സലാഡുകളിലും സൂപ്പുകളിലും ഡിസേര്‍ട്ടുകളിലുമെല്ലാം ചേര്‍ക്കാം. ഇത് ഓരോ വിഭവങ്ങളുടെ ഫ്‌ളേവറിനെയും രുചിയെയുമെല്ലാം നല്ലരീതിയില്‍ സ്വാധീനിക്കും .ഇനി ഇത് പരീക്ഷിച്ചുനോക്കാം.
ഭക്ഷണത്തില്‍ ചെറുനാരങ്ങാത്തൊലി അരച്ചത് അല്‍പം ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? വളരെ കുറഞ്ഞ അളവില്‍ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അച്ചാര്‍, സോസുകള്‍, ഡിപ്പുകള്‍ എന്നിവയിലെല്ലാം ചേര്‍ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
സ്‌പ്രെഡുകള്‍ക്കൊപ്പവും ചെരുനാരങ്ങാത്തൊലി ഉപയോഗിക്കാം. ചെറുനാരങ്ങാ തൊലി- റോസ് മേരി പോലുള്ള ഹെര്‍ബുകള്‍ കൂടി ചേര്‍ത്ത് അരച്ചുവച്ച് എടുത്തുവയ്ക്കുകയാണെങ്കില്‍ ഇത് സ്‌പ്രെഡുകള്‍ക്കൊപ്പം (ബട്ടര്‍ പോലുള്ള) അല്‍പം തേച്ച് കഴിക്കാം. ഫ്‌ളേവറിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
Content Highlights: Lemon Pee,Kitchen tips,food,flavour