ചോക്ലേറ്റിനും ഐസ്ക്രീമിനുമൊപ്പം ഉപ്പുമാവും, 'ഫ്യൂഷൻ വിഭവം' വൈറൽ

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/ @mrandmrsmoorthyy
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന്| ഫോട്ടോ: Instagram/ @mrandmrsmoorthyy

ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിച്ച ഫയ്‌സി എന്ന കഥാപാത്രം കേരള പൊറോട്ടയും സ്പാനിഷ് ഓംലെറ്റും ചേര്‍ത്തൊരു ഫ്യൂഷന്‍ വിഭവം ഉണ്ടാക്കിയപ്പോള്‍ മലയാളികള്‍ക്ക് അത് പുതുമയായിരുന്നു. ഇത്തരത്തിലൊരു ഫ്യൂഷൻ വിഭവം സമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

ഐസ്‌ക്രീമും ഉപ്പുമാവും ചോക്ലേറ്റും ചേര്‍ത്തൊരു ഭക്ഷണമുണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും..എന്നാല്‍ ഇത് മൂന്നും ചേര്‍ത്തുള്ള ഒരു ഫ്യൂഷന്‍ വിഭവമാണ് സംഭവം. രാജവേദമൂർത്തി എന്നയാളാണ് വീഡിയോ പങ്കുവെച്ചത്. 

ഫലൂഡ സ്റ്റൈലില്‍ തയ്യാറാക്കിയ സണ്‍ഡേ സ്‌പെഷ്യല്‍ വിഭവം  യുവതി ഭര്‍ത്താവിന് രുചിച്ച് നോക്കാന്‍ നല്‍കുന്നതാണ് വീഡിയോ. ഗ്ലാസില്‍ നല്‍കിയ വിഭവത്തിന്റെ മുകളിലെ ലെയറുകളില്‍ ചോക്ലേറ്റും ഐസ്‌ക്രീമും ആണെന്ന്  ഇയാള്‍ കണ്ടെത്തുന്നുണ്ടെങ്കിലും ഗ്ലാസിന്റെ ഏറ്റലും അടിയിലെ ലയറെന്താണെന്ന് കണ്ടെത്താന്‍ ഇയാള്‍ക്കാവുന്നില്ല. ഐസ്‌ക്രീമിന്റെയും ചോക്ലേറ്റിന്റെയും ഇടയില്‍ പെട്ടെന്ന് കയറിവന്ന എരിവില്‍ അസ്വസ്ഥനാക്കുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് സംഭവം ഉപ്പുമാവ് ആണെന്ന് ഭാര്യ പറയുന്നുണ്ട്. ഇതിനകം പ്രചാരത്തിലുള്ള പഞ്ചസാരയും ഉപ്പുമാവും ഒന്നിക്കുന്ന ഉപ്പുമാവ് - മധുരം കോമ്പിനേഷൻ ചെറിയരീതിയില്‍ പരിഷ്കരിക്കുകയായിരുന്നു ഉദ്ദേശമെന്നും ഭാര്യ പറയുന്നുണ്ട്. ഐസ് ക്രീം പ്രേമികൾ ഉൾപ്പെടെ സമ്മശ്ര പ്രതികരമാണ് വീഡിയോക്ക് നൽകിയത്. 

Content Highlights: Upma Ice Cream Fusion Dish Goes Viral