ഗ്രീക് യോഗർട്ടോ സ്കൈറോ! ഏതാണ് കൂടുതൽ ആരോഗ്യകരം? വ്യത്യാസമറിയാം

#Lifestyle desk
തൈര്, സ്കൈർ| ഫോട്ടോ: canva.com
തൈര്, സ്കൈർ| ഫോട്ടോ: canva.com

തൈര് രുചികളിൽ ലോകമെമ്പാടും പ്രചാരമേറുന്ന രണ്ട് വിഭവങ്ങളാണ് സ്കൈറും (Skyr) ഗ്രീക്ക് യോഗർട്ടും. കാഴ്ചയിലും രുചിയിലും സമാനമാണെന്ന് തോന്നുമെങ്കിലും, ഇവയുടെ പോഷകഗുണങ്ങളിലും ഉണ്ടാക്കുന്ന രീതിയിലും വ്യത്യാസങ്ങളുണ്ട്.

എന്താണ് ഗ്രീക്ക് യോഗർട്ട്?

സാധാരണ തൈര് അരിച്ചെടുത്ത് അതിലെ ദ്രാവക രൂപത്തിലുള്ള 'വേ'  നീക്കം ചെയ്താണ് ഗ്രീക്ക് യോഗർട്ട് നിർമ്മിക്കുന്നത്. ഇത് തൈരിന് കൂടുതൽ കട്ടിയുള്ള ഘടന നൽകുന്നു. ഇതിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു, കൂടാതെ സാധാരണ അമേരിക്കൻ യോഗർട്ടുകളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് കുറവുമാണ്.

എന്താണ് സ്കൈർ ?

ഐസ്‌ലൻഡിൽ നിന്നുള്ള വിഭവമായ സ്കൈറിന് ആയിരം വർഷത്തിലധികം പഴക്കമുണ്ട്. ഇത് ഗ്രീക്ക് യോഗർട്ടിനേക്കാൾ കട്ടിയുള്ളതും സാന്ദ്രത ഏറിയതുമാണ്. സ്കൈറിനെ ഒരുതരം 'ചീസ്' ആയാണ് ഐസ്‌ലൻഡുകാർ കണക്കാക്കുന്നത്. പാട നീക്കിയ പാലിൽ പ്രത്യേക കൾച്ചറുകൾ ചേർത്താണ് ഇത് പരമ്പരാഗതമായി നിർമ്മിക്കുന്നത്.

യോഗർട്ടും തൈരും തമ്മിലുള്ള വ്യത്യാസമറിയാം

പോഷകഗുണങ്ങളിലെ വ്യത്യാസം

പ്രോട്ടീൻ: സ്കൈറിലും ഗ്രീക്ക് യോഗർട്ടിലും പ്രോട്ടീൻ ധാരാളമുണ്ട്. എങ്കിലും ബ്രാൻഡുകൾക്കനുസരിച്ച് സ്കൈറിൽ ഗ്രീക്ക് യോഗർട്ടിനേക്കാൾ കൂടുതൽ പ്രോട്ടീൻ ഉണ്ടാവും.

കൊഴുപ്പും പഞ്ചസാരയും: ഗ്രീക്ക് യോഗർട്ടിൽ സ്കൈറിനേക്കാൾ കൂടുതൽ കൊഴുപ്പും പഞ്ചസാരയും അടങ്ങിയിരിക്കുന്നു. സ്കൈർ കൊഴുപ്പ് കുറഞ്ഞ രീതിയിലാണ് നിർമ്മിക്കുന്നത്.

കാൽസ്യത്തിൻ്റെ അളവ്: രണ്ട് വിഭവങ്ങളും കാൽസ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. 

ദഹനം: കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പ്രോബയോട്ടിക്കുകൾ രണ്ടിലും അടങ്ങിയിട്ടുണ്ട്.

ഏതാണ് തിരഞ്ഞെടുക്കേണ്ടത്?

കുറഞ്ഞ കൊഴുപ്പും പഞ്ചസാരയും കൂടുതൽ പ്രോട്ടീനുമാണ് വേണ്ടതെങ്കിൽ സ്കൈർ ആണ് കൂടുതൽ അനുയോജ്യം. ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Content Highlights: Discover the differences between Skyr and Greek yogurt!