ഇഫ്താറിന് രുചിയൊരുക്കാന്‍ ഡല്‍ഹിയുടെ സ്വന്തം പേര്‍ഷ്യന്‍ ഷാഹി ഷര്‍മല്‍

ന്യൂഡല്‍ഹി: പ്രാര്‍ഥനയുടേയും ത്യാഗത്തിന്റേയുമെന്നപോലെ രുചി സമന്വയങ്ങളുടേതു കൂടിയാണ് വിശുദ്ധ റംസാന്‍ മാസം. നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍...
പകലുമുഴുവന്‍ ഭക്ഷണമില്ലാതെ വിശന്നിരുന്നയാള്‍ക്ക് മുന്നിലെത്തിക്കുന്ന ഭക്ഷണം അത്രമാത്രം രുചികരവും ആരോഗ്യകരവുമായിരിക്കണമെന്ന നിര്‍ബന്ധം അത് പാകം ചെയ്യുന്നവരിലും വിളമ്പുന്നവരിലുമെല്ലാം ഒരുപോലെ ഉണ്ടാകാറുണ്ട്. അത്തരമൊരു വിഭവമാണ് ഡല്‍ഹിക്കാരുടെ ഇഷ്ട ഇഫ്താര്‍ വിഭവങ്ങളിലൊന്നായ ഷാഹി ഷീര്‍മല്‍ എന്ന റൊട്ടി. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ മുഗര്‍ രാജാക്കന്മാര്‍ക്കൊപ്പം ഇന്ത്യയിലെത്തിയതാണ് ഈ പലഹാരം. ജന്മം കൊണ്ട് പേര്‍ഷ്യക്കാരനാണ് ഈ റൊട്ടി. ഷാഹി എന്ന ഉറുദുവാക്കിന് അര്‍ഥം രാജകീയമെന്നാണ്. ഷീര്‍മല്‍ എന്നത് പേര്‍ഷ്യന്‍ വാക്കാണ്. പാലില്‍ മുക്കിയതെന്നാണ് അര്‍ഥം. മൈദയും റവയും കൂട്ടിക്കുഴച്ചാണ് മാവ് തയാറാക്കുന്നത്. ശേഷംപരത്തിയെടുക്കുന്ന റൊട്ടി തന്തൂരി അടുപ്പിലിട്ട് അഞ്ചുമുതല്‍ ഏഴ് മിനിറ്റ് വരെ ചുട്ടെടുത്താല്‍ റൊട്ടി തയ്യാര്‍. ശേഷം നെയ്യിലോ പാലിലോ മുക്കിയെടുക്കുന്നു. നിഹാരിയോ മട്ടണ്‍ കുറുമയോ ചേര്‍ത്ത് ഷാഹി ഷീര്‍മല്‍ കഴിക്കാം. മധുരമില്ലാത്ത ഷീര്‍മല്ലിന് ഒന്നിന് 30 രൂപയാണ്.
പാലില്‍ മുക്കിയ രാജകീയ റൊട്ടിയെന്നതാണ് പേര് സൂചിപ്പിപ്പിക്കുന്നതെങ്കിലും ഡല്‍ഹിയില്‍ മധുര പലഹാരമായും ഷീര്‍മല്‍ ലഭിക്കും. പഴയ ഡല്‍ഹിയില്‍ മധുര ഷീര്‍മല്ലിന്റെ നൂറോളം കടകളുണ്ട്. റവയും മൈദയും കൂട്ടിക്കുഴച്ചുണ്ടാക്കുന്ന മാവില്‍ നിറയെ ബദാമും കശുവണ്ടിയും മധുരവും കുങ്കുമപ്പൂവും ചേര്‍ത്ത് തന്തൂരി അടുപ്പില്‍ ചുട്ടെടുത്തശേഷം
നാടന്‍ നെയ്യില്‍ മുക്കിയെടുക്കുന്ന ഷാഹി ഷീര്‍മല്ലിന് പഴയ ഡല്‍ഹിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഉണക്കപ്പഴങ്ങളും പരിപ്പുകളും ചേര്‍ത്ത ഷീര്‍മല്ലിന് 50 മുതല്‍ 250 രൂപവരെ വിലയുണ്ട്.
Content Highlights: iftar special food, healthy food, food, shahi sharmal