ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കാതിരുന്നാൽ പണം ലാഭിക്കാനാകുമോ? ചർച്ചയായി എക്സ് പോസ്റ്റ്

ഭക്ഷണം തയ്യാറാക്കാൻ കൃത്യമായ ആസൂത്രണം വേണ്ടതുകൊണ്ടുതന്നെ പലരും ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കാറുണ്ട്. സമയം ലാഭിക്കുക, പാചകം ചെയ്യാനുള്ള താത്പര്യം ഇല്ലാതിരിക്കുക എന്നിങ്ങനെ ഭക്ഷണം പുറത്തുനിന്നാക്കാനുള്ള കാരണം പലർക്കും പലതാകും.
എന്നാൽ ഇത്തരത്തിൽ ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നതിൽ വ്യത്യസ്തമായ കാഴ്ചപ്പാട് നൽകുകയാണ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയ നിതിൻ കൗശിക് പങ്കുവെച്ച എക്സ് പോസ്റ്റ്. പ്രതിമാസം ഒന്നും രണ്ടും ലക്ഷം രൂപ സമ്പാദിക്കുന്നവർ 35,000 രൂപ മുതൽ 40,000 രൂപ വരെ ഭക്ഷണം ഓർഡർ ചെയ്യാനായി ചെലവഴിക്കുന്നു എന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ഈ പണം സൂക്ഷിച്ച് ഉപയോഗിച്ചാൽ ചെലവ് കുറയ്ക്കാനാകുമെന്ന് പോസ്റ്റിൽ പറയുന്നു. വീട്ടിൽ പാചകം ചെയ്യാൻ കുക്കിനെ വെക്കുകയാണെങ്കിൽ പ്രതിമാസം 5000 മുതൽ 10000 രൂപ വരെ മാത്രമേ ചെലവു വരികയുള്ളൂ എന്നും ഇയാൾ പറയുന്നു.
🍽️ The Most Underrated ‘Investment’ Nobody Thinks About 🚨
Every month, thousands of people spend ₹35–40k on food delivery apps simply because life feels too hectic.
But there’s a smarter way to use the same money — one that builds health, savings, and impact together.
Here’s…— CA Nitin Kaushik (FCA) | LLB (@Finance_Bareek) November 28, 2025
പച്ചക്കറി, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഗുണമേന്മയുള്ള സാധനങ്ങൾ വാങ്ങാൻ പ്രതിമാസം 6,000 മുതൽ 12,000 രൂപ വരെ ആകുമെന്ന കണക്കും ഇയാൾ പങ്കുവെക്കുന്നു. ഇത്തരത്തിൽ മാസത്തിൽ ലാഭിക്കുന്ന പണം നിക്ഷേപിച്ചാൽ ഉണ്ടാകുന്ന ദീർഘകാല സാമ്പത്തിക ലാഭവും പരമാർശിക്കുന്നുണ്ട്.
എന്നാൽ മാസം 30000 രൂപയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നുണ്ടെങ്കിൽ അവരതിന് പ്രാപ്തിയുള്ളവരായിരിക്കുമെന്നും കമൻ്റുകളുണ്ട്. വീട്ടിൽ വന്ന് പാചകം ചെയ്ത് തരുന്ന ഹോം കുക്കുകളെ ലഭിക്കാൻ പ്രയാസമാണെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.
Content Highlights: Discover how ditching food delivery apps and opting for home-cooked meals can save you thousands monthly.