വേവിക്കും മുമ്പ് കുതിർക്കാം, അടച്ചുവെച്ച് പാകം ചെയ്യാം; ഗ്യാസ് ഉപയോഗത്തിൽ വേണം കരുതൽ

പാചകവാതകത്തിന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഉപയോഗത്തിൽ മിതത്വം പാലിച്ച് ബദൽ മാർഗങ്ങൾ തേടണം. അതിനു സഹായിക്കുന്ന ചില കാര്യങ്ങൾ പരിശോധിക്കാം.
- പാചകത്തിന് പ്രഷർ കുക്കറും അരി വേവിക്കാൻ റൈസ് കുക്കറും ഉപയോഗിക്കാം
- കുക്കറിൽ ഒരേസമയം ഒന്നിലധികം വിഭവങ്ങൾ പാകം ചെയ്യാം
- ധാന്യവർഗങ്ങൾ കുതിർത്ത് പാചകം ചെയ്യുക
- ഭക്ഷണം വേവാനാവശ്യമായ അളവിൽ മാത്രം വെള്ളം വെക്കുക
- അടച്ചുവെച്ച് പാകം ചെയ്യുക
- പച്ചക്കറികൾ ചെറിയ കഷണങ്ങളാക്കി അരിയുക
- പാത്രത്തിനുപുറത്തുള്ള അധിക ജ്വാല നിയന്ത്രിക്കണം
- പാത്രങ്ങളുടെ അടിഭാഗത്ത് കട്ടിപിടിച്ച കരി വൃത്തിയാക്കണം
- കവർ പാലുകൾ (പാസ്ചറൈസ്ഡ് പാൽ)തിളപ്പിക്കേണ്ട ആവശ്യമില്ല
- സ്റ്റൗവിന്റെ ചെറിയ ബർണർ പരമാവധി ഉപയോഗിക്കുക
- വലിയ പാത്രങ്ങൾക്ക് മാത്രം വലിയ ബർണർ ഉപയോഗിക്കാം
- സ്റ്റൗവിൽ പാത്രങ്ങൾ വെക്കുമ്പോൾ അതിൽ ഈർപ്പമില്ലെന്ന് ഉറപ്പാക്കണം. വെള്ളത്തോടുകൂടി പാത്രം വെച്ചാൽ അത് വറ്റാൻ സമയമെടുക്കും
- ചോറ് വേവിക്കാൻ സ്റ്റൗവിൽ വെക്കുന്നതിനു മുൻപ് അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തുവെക്കുക. പെട്ടെന്ന് വെന്ത് കിട്ടും
- തിളച്ചു കഴിഞ്ഞാൽ തീ കുറയ്ക്കണം
- അടിവശം പരന്ന പാത്രത്തിൽ തീ അധികം നഷ്ടപ്പെടില്ല
- മാംസാഹാരം കുറച്ച് സസ്യാഹാരം ഉപയോഗിക്കാം
- പച്ചയായും ആവിയിൽ വേവിച്ചും കഴിക്കാൻ പറ്റുന്ന ഭക്ഷണങ്ങൾ ഉപയോഗിക്കാം
- ഇൻഡക്ഷൻ അടുപ്പ്, ഓവൻ, എയർ ഫ്രൈയർ, ബയോഗ്യാസ്, ഇലക്ട്രിക് കെറ്റിൽ തുടങ്ങിയവ ഉപയോഗിക്കാം
Content Highlights: Use pressure cookers and rice cookers for faster, energy-efficient cooking., Pre-soak grains and chop vegetables into smaller pieces to reduce cooking time., Maintain stove burners and keep vessel bottoms clean for optimal heat transfer., Switch to alternative appliances like induction stoves or electric kettles when possible.