മറ്റുസംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞു; സംസ്ഥാനത്ത് എട്ടുരൂപവരെ ഉയര്‍ന്ന് അരിവില

തൃശ്ശൂര്‍: പൊതുവിപണിയിലെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും. എല്ലാ ഇനം അരിയുടെയും വില മൂന്നുമാസത്തിനിടെ കിലോഗ്രാമിന് രണ്ടുരൂപമുതല്‍ എട്ടുരൂപവരെ കൂടി.
ഏറ്റവും വിലയുയര്‍ന്നത് ആന്ധ്രാപ്രദേശില്നിന്നെത്തുന്ന ജയ അരിക്കാണ്. ജനുവരിയില്‍ മൊത്തവില കിലോഗ്രാമിന് 32 ആയിരുന്നത് 39 ആയി. ബോധനയാണ് വിലക്കയറ്റത്തില്‍ പിന്നില്‍. മൂന്നുമാസത്തിനിടെ രണ്ടുരൂപയാണ് കിലോഗ്രാമിന് കൂടിയത്. ചിലയിനം അരി കിട്ടാനുമില്ല. കട്ടാങ്കി (ക്രാന്തി) ഇനം അരിയാണ് വിപണിയിലില്ലാതായത്.
വിവിധസംസ്ഥാനങ്ങളില്‍ നെല്‍ ഉത്പാദനം കുറഞ്ഞതും കടത്തുകൂലി കൂടിയതുമാണ് വിലക്കയറ്റത്തിനു കാരണം. ശ്രീലങ്കയിലേക്ക് അരികയറ്റുമതി കൂടിയതാണ് ദൗര്‍ലഭ്യത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പൊതുവിപണിയില്‍ മറ്റു സംസ്ഥാനങ്ങളിലെ അരി
കേരളത്തില്‍ വിളവെടുക്കുന്ന ഏതാണ്ട് മുഴുവന്‍ നെല്ലും സപ്ലൈകോയുടെ പക്കലാണെത്തുന്നത്. ഇത് അരിയാക്കി റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നു.
പൊതുവിപണിയിലെത്തുന്ന 99 ശതമാനവും മറ്റു സംസ്ഥാനങ്ങളില്നിന്നെത്തുന്നവയാണ്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് കൂടുതല്‍ അരിയെത്തുന്നത്.
കേരളത്തില്‍ ആവശ്യമായതിന്റെ ആറിലൊന്നുമാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 6.05 ലക്ഷം ടണ്‍ ആയിരുന്നു അരി ഉത്പാദനം. ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. ഇതുപ്രകാരം രണ്ടുമാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്.
സംസ്ഥാനത്ത് മാസം വില്‍ക്കുന്നത് 3.3 ലക്ഷം ടണ്‍ അരി
കേരളത്തില്‍ ഓരോ മാസവും 3.3 ലക്ഷം ടണ്‍ അരിയാണ് മൊത്തം വില്‍ക്കുന്നത്. ഇതില്‍ 1.3 ലക്ഷം ടണ്‍ റേഷന്‍കടകള്‍ വഴിയാണ്.
Content Highlights: rice price hike increased upto eight rupees, food