നിർബന്ധിത സർവീസ് ചാർജ് ഈടാക്കരുത്; 27 റസ്റ്ററന്റുകൾക്കെതിരേ നടപടി

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI
പ്രതീകാത്മക ചിത്രം| ഫോട്ടോ: ANI

ന്യൂഡൽഹി: ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിന് രാജ്യവ്യാപകമായി 27 റസ്റ്ററന്റുകൾക്കെതിരേ സ്വമേധയാ കേസെടുത്ത് കേന്ദ്ര ഉപഭോക്തൃസംരക്ഷണ അതോറിറ്റി. സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ ഡൽഹി ഹൈക്കോടതി കഴിഞ്ഞ മാർച്ചിൽ ശരിവെച്ചതിനെത്തുടർന്നാണ് നടപടി. റസ്റ്ററന്റുകൾ നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഹോട്ടലുകളും റസ്റ്ററന്റുകളും ഭക്ഷണബില്ലിൽ സ്വയമോ അല്ലാതെയോ സർവീസ് ചാർജ് ചേർക്കരുത്, സർവീസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുത്, ഉപഭോക്താക്കളെ സർവീസ് ചാർജ് അടയ്ക്കാൻ നിർബന്ധിക്കരുത്, സർവീസ് ചാർജ് അടയ്ക്കാൻ വിസമ്മതിച്ചതിന് പ്രവേശനത്തിനോ സേവനങ്ങൾക്കോ നിയന്ത്രണം ഏർപ്പെടുത്തരുത്, സർവീസ് ചാർജ് ബില്ലിൽ ചേർക്കാനോ ജിഎസ്ടി ഈടാക്കാനോ പാടില്ല തുടങ്ങിയ മാർഗനിർദേശങ്ങൾ അതോറിറ്റി നേരത്തേ പുറപ്പെടുവിച്ചിരുന്നു.

Content Highlights: Consumer protection authority takes suo motu action against 27 restaurants nationwide for violating customer rights by levying illegal service charges.