മധുരപ്രിയം അമിതമാകുന്നുണ്ടോ ; ഇവ ഡയറ്റില്‍ പതിവാക്കാം

മധുരമുള്ളവയോട് വളരെയധികം ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ മധുരപ്രിയം അമിതമാകുന്നത് ശരീരത്തിന് നല്ലതല്ല. പഞ്ചസാര അധികമായാല്‍ ശരീരഭാരം കൂടുന്നതിനും ചര്‍മത്തിന്റ ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകും. അതിനൊപ്പം പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ വരാനുള്ള സാധ്യതയും കൂട്ടും.മധുരം അമിതമായി കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നത് തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
മധുരക്കിഴങ്ങ് മധുരപ്രിയര്‍ ശീലമാക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകള്‍,ഫൈബര്‍,വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യവും ഇത മെച്ചപ്പെടുത്തും.
ബെറിപ്പഴങ്ങള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. മധുരപ്രിയം കുറയ്ക്കാനായി ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയവ കഴിയ്ക്കാം. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ മധുരപ്രിയവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണ് മാമ്പഴം. അതിനാല്‍ മിതമായി അളവില്‍ മാമ്പഴം കഴിക്കുന്നതും ശീലമാക്കാം.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും മധുരപ്രിയം കുറയ്ക്കാന്‍ സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് ഡാര്‍ക്ക് ചോക്ലേറ്റ്. ഇത് കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇരുമ്പ്, മഗ്നീഷ്യം,കോപ്പര്‍,സിങ്ക്, ഫൈബര്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
ഇളനീരും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണ തടയാന്‍ സഹായിക്കും. മധുരം അമിതമായി കഴിക്കണമെന്ന തോന്നല്‍ ഉണ്ടാകുന്നതും തടയും. പ്രോട്ടീന്‍ ധാരാളം അടങ്ങിയ യോഗര്‍ട്ടും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ ഗുണം ചെയ്യും
(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Learn how to curb your sweet tooth with healthy alternatives