കടലാസിൽ പൊതിഞ്ഞ ബേൽപൂരി കഴിക്കാനിഷ്ടം, മുംബൈയിൽ വരുന്നവർ അത് ട്രൈ ചെയ്യണം- പ്രിയങ്ക ചോപ്ര

പല വേദികളിലും ഇന്ത്യയുടെ തനത് സംസ്‌കാരത്തെക്കുറിച്ചും ഭക്ഷണത്തെ കുറിച്ചും സംസാരിക്കുന്ന ചലച്ചിത്രതാരമാണ് പ്രിയങ്കാ ചോപ്ര. ഇന്ത്യയിലേക്ക് ആദ്യമായി വരുന്നവർക്ക് ഏത് ഭക്ഷണം നിർദേശിക്കുമെന്ന ചോദ്യത്തിന് നടി പറഞ്ഞ മറുപടിയാണ് അപ്പോൾ ഭക്ഷണപ്രിയരെ അമ്പരപ്പിച്ചിരിക്കുന്നത്.
ഈ വിഭവമേതെന്ന് പറയുന്നതിന് മുമ്പേ, തന്റെ രാജ്യം പല രുചികളാൽ സമ്പന്നമാണെന്നാണ് പ്രിയങ്ക ആമുഖം നൽകിയത്. Conde Nast Traveller മായി നടത്തിയ സംഭാഷണത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. ഇതിന്റെ ഷോർട്ട് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
ഇന്ത്യ വളരെ വൈവിധ്യമാർന്നതാണ്. ഇന്ത്യയിലെ ഓരോ സംസ്ഥാനവും പ്രത്യേക രുചികൾ വാഗ്ദാനം ചെയ്യുന്നതിനാൽ, ഏതെങ്കിലും ഒരു വിഭവം മാത്രം തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങൾ ഓരോ സംസ്ഥാനങ്ങളിലും നഗരങ്ങളിലും സഞ്ചരിക്കുമ്പോൾ അവിടെത്തെ ഭക്ഷണവും രുചികളും മാറുന്നതായി കാണാം, പ്രിയങ്ക പറഞ്ഞു.
എന്നാൽ മുംബൈയിലെ ഭക്ഷണത്തെക്കുറിച്ച് പറയുകയാണെങ്കിൽ 'ബേൽ' ആണ് ഞാൻ തിരഞ്ഞെടുക്കുക. പൊരിച്ചെടുത്ത അരിയും മൊരിഞ്ഞ ചില ചേരുവകളും അടങ്ങിയ ഒരു സ്ട്രീറ്റ് സ്‌നാക്‌സ് ആണ് ബേൽ, പ്രിയങ്ക വിവരിച്ചു. പത്രക്കടലാസിൽ വിളമ്പി തരുന്ന ബേൽ കൊറിച്ചുകൊണ്ടു നടക്കാൻ നല്ല രസമാണെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ വർഷം പ്രിയങ്ക തന്റെ ദൈനംദിന ഭക്ഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. വിദേശത്ത് താമസിച്ചിട്ടും, തനിക്കിപ്പോഴും ഇഷ്ടം ഇന്ത്യൻ വിഭവങ്ങളാണെന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്റ്റഫ്ഡ് പറാത്തകളും, ദാൽ, ആലൂ ഗോബി, ഫുൽക്കകൾ, മീൻ കറിയും കേഡ് റൈസും പോലുള്ള വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ ആസ്വദിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു.
Content Highlights: Priyanka Chopra highlights India's diverse culinary landscape., Bhel Puri identified as her top choice for Mumbai street food., Preference for home-cooked Indian meals like parathas and dal., Cultural significance of street food culture in India.