വൈറലായി മസാല ജിലേബി! അതിവിചിത്ര കോമ്പോയെന്ന് പ്രതികരണം

ഇന്റര്‍നെറ്റ് തുറന്നാല്‍പ്പിന്നെ, വിചിത്രമായ ഭക്ഷണ കോമ്പിനേഷനുകളുടെ ഒരു നീണ്ടപട്ടികയാണിപ്പോള്‍. 'പിസ്സ പാനീപൂരി', 'ചോക്കളേറ്റ് പൊറോട്ട', 'കോള്‍ഡ് കോഫി മാഗി' തുടങ്ങി നീണ്ട പട്ടിക തന്നെയുണ്ട്. ഇപ്പോഴിതാ അതിവിചിത്രമായ 'മസാല ജിലേബി' കോമ്പോയും വിപണിയിലെത്തിയിരിക്കുന്നു!
കഴിഞ്ഞ ദിവസം, രാജ്യത്തെ അറിയപ്പെടുന്ന വ്യവസായ സംരംഭകനായ മയൂര്‍ സെജ്പാലാണ് തന്റെ ട്വിറ്ററിലൂെട മസാല ജിലേബിയുടെ ചിത്രം പങ്കുവെച്ചത്. ഒരു പ്ലേറ്റു നിറയെ മഞ്ഞ നിറത്തിലുള്ള മസാല ജിലേബി നിറച്ച്, 'ആര്‍ക്കാണ് ഈ കോമ്പോ വേണ്ടത്' എന്ന അടിക്കുറിപ്പോടെയായിരുന്നു മയൂര്‍ ചിത്രം പങ്കുവെച്ചത്.
അതിമധുരമുള്ള ഇന്ത്യന്‍ പലഹാരമാണ് ജിലേബി. അതില്‍ മസാല ചേര്‍ക്കരുതെന്നും ഇത്തരത്തിലൊരു കോമ്പിനേഷന്‍ ഉണ്ടാക്കിയതിന് ആളുകള്‍ നിങ്ങളോട് ക്ഷമിക്കുകയില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇതിനോടകം, 22,000 വ്യൂസും 73 ലൈക്കുകളും ചിത്രത്തിനു ലഭിച്ചിട്ടുണ്ട്. ഇങ്ങനെയൊരു കോമ്പിനേഷന്‍ ഒരിക്കലും ചേരില്ലെന്ന് പറഞ്ഞ്, ഇഷ്ടക്കേട് പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് കൂടുതലും.
അതേസമയം, കഴിഞ്ഞദിവസം നോര്‍ത്ത് ഇന്ത്യന്‍ വിഭവമായ ആലൂ സബ്ജിയോടൊപ്പം ജിലേബി പരീക്ഷിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫൂഡ് ബ്ലോഗര്‍ പോസ്റ്റ് ചെയ്ത വീഡിയോയും വൈറലായിരുന്നു. മധൂരയിലെ വൃന്ദാവനില്‍ വളരെ പ്രസിദ്ധമായ കോമ്പിനേഷനാണിത്. ചൂട് ആലൂ സബ്ജി ഒരു പീസ് ജിലേബിയിലേയ്ക്ക് ഒഴിക്കുന്നതും തുടര്‍ന്ന് ബ്ലോഗര്‍ അത് പരീക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. ഈ കോമ്പിനേഷനില്‍ തികഞ്ഞ സംതൃപ്തിയില്ല എന്നാണ് പരീക്ഷിച്ച ബ്ലോഗര്‍ നല്‍കിയ പ്രതികരണം.
Content Highlights: masala jilebi, picture of weird food combination, mayur sejpal, disgust among internet users