വാട്ടര്‍ ബര്‍ഗര്‍ കഴിച്ചിട്ടുണ്ടോ; പ്രതികരിച്ച് ഭക്ഷണപ്രേമികള്‍

photo|instagram.com/joshandmomma/
photo|instagram.com/joshandmomma/

ക്ഷണങ്ങളുടെ പുത്തന്‍ പരീക്ഷണങ്ങളുടെ വീഡിയോകൾ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നന്നത് പതിവാണ്. വിചിത്രമായ പരീക്ഷണങ്ങളാണ് ഓരോ ഭക്ഷണങ്ങളിലും നടത്തപ്പെടുന്നത്. ഭക്ഷണങ്ങളിലെ ചില പരീക്ഷണങ്ങള്‍ പലപ്പോഴും  വലിയ വിമര്‍ശനങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്. അത്തരത്തില്‍ ഭക്ഷണപ്രേമികളുടെ രൂക്ഷവിമര്‍ശനം നേരിടുകയാണ് പാചകപരീക്ഷണങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡായിരിക്കുന്ന 'വാട്ടര്‍ ബര്‍ഗര്‍'. കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിക്കാന്‍ വരട്ടെ.

ചില വിദേശരാജ്യങ്ങളിലാണ് 'വാട്ടര്‍ ബര്‍ഗര്‍' സാമൂഹികമാധ്യമങ്ങളിലൂടെ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ബര്‍ഗറിനുള്ളില്‍ വയ്ക്കുന്ന പാറ്റീസുണ്ടല്ലോ, അത് സാധാരണഗതിയില്‍ ഗ്രില്‍ ചെയ്‌തോ ഫ്രൈ ചെയ്‌തോ ആണ് തയ്യാറാക്കാറ്. എന്നാല്‍ വാട്ടര്‍ ബര്‍ഗറിലാകുമ്പോള്‍, പാറ്റീസ് വെള്ളത്തിലിട്ട് വേവിക്കുകയാണ് ചെയ്യുന്നത്.

ഈ പാറ്റീസ് കൂടുതല്‍ ആരോഗ്യഗുണമുള്ളതും നല്ല ജ്യൂസിയായിരിക്കുമെന്നതാണ് വാട്ടര്‍ ബര്‍ഗറിന്റെ മെച്ചമായി എടുത്തുപറയുന്നത്. എന്നാല്‍ ഇത് കണ്ട ഭക്ഷണപ്രേമികള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് വാട്ടര്‍ ബര്‍ഗര്‍ ഉണ്ടാക്കുന്ന വീഡിയോ  വിമര്‍ശനങ്ങള്‍ നേരിടുന്നത്.

ഈ വീഡിയോയ്ക്ക് താഴെ നിരവധിപ്പേരാണ് കമന്റുമായെത്തിയത്. ഇത് കണ്ടിട്ട് കഴിക്കാന്‍ തോന്നുന്നില്ലെന്നും കമന്റു വന്നിട്ടുണ്ട്. വെള്ളത്തില്‍ വേവിക്കുമ്പോള്‍ പാറ്റീസ് വെള്ളം കയറി രുചി നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നും കമന്റുണ്ട്.  വാട്ടര്‍ ബര്‍ഗര്‍ ഭക്ഷണപ്രേമികള്‍ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.


 

Content Highlights: Cheese Burger,Water Burger, burger,patties,food