കെ.എല്‍ രാഹുലിനും അതിയ ഷെട്ടിക്കും പ്രൈവറ്റ് ഷെഫ് തയ്യാറാക്കി നല്‍കിയ ഹൈദരാബാദി വിഭവങ്ങള്‍ ഇവ

കെ.എൽ. രാഹുലും ആതിയയും | ഫോട്ടോ: എ.എൻ.ഐ
കെ.എൽ. രാഹുലും ആതിയയും | ഫോട്ടോ: എ.എൻ.ഐ

മ്പന്നരുടെയും ഉന്നതരുടെയും പാചക ഇടങ്ങള്‍ പ്രൈവറ്റ് ഷെഫുമാര്‍ പതുക്കെ കൈകളിലാക്കി വരികയാണ്. ബോളിവുഡിലും രാജ്യത്ത ബിസിനസ് രംഗത്തുമുള്ള ഉന്നതര്‍ക്ക് പ്രത്യേക പാചകക്കാര്‍ തന്നെയുണ്ട്. ഇത്തരത്തില്‍ സൂര്യന്‍ഷ് സിങ് കന്‍വാര്‍ എന്ന പ്രൈവറ്റ് ഷെഫ് സാമൂഹിക മാധ്യമങ്ങളില്‍ താന്‍ അടുത്തിടെ ഒരു താര ജോഡികള്‍ക്ക് തയ്യാറാക്കിയ വിഭവങ്ങളെ കുറിച്ച് പങ്കുവെക്കുകയുണ്ടായി.

നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ സെലിബ്രിറ്റി കപ്പിള്‍സാണ് ക്രിക്കറ്റ് താരമായ കെ.എല്‍. രാഹുലുംനടി അതിയ ഷെട്ടിയും. യാത്രകളും അനുഭവങ്ങളും  ഇരുവരും സമൂഹിക മാധ്യമങ്ങളില്‍ പതിവായി പങ്കുവെക്കാറുമുണ്ട്.ഇവര്‍ക്കായാണ് സൂര്യന്‍ഷ് സിങ് കന്‍വാര്‍ ഹലീമിനും ബിരിയാണിക്കും പേരുകേട്ട ഹൈദരാബാദ് വിഭവങ്ങളൊരുക്കിയത്.

പറോത്തയ്‌ക്കൊപ്പം വിളമ്പുന്ന സ്വാദിഷ്ടമായ മാംസ-മീന്‍ കറികളും, സൈഡ് ഡിപ്പിംഗ് സോസുകളും, സ്റ്റീക്കുകളും ഗ്രില്‍ഡ് ഫിഷും, എഗ്സ് ടോസ്റ്റും ഫ്രഷ് ടാക്കോസും സൂര്യന്‍ഷ് സിങ് ഓണ്‍ലൈനില്‍ പങ്കുവെച്ച വീഡിയോയിലുണ്ട്.

Content Highlights: kl rahul athiya shetty hyderabad taste