വെറ്റില വിഭവങ്ങൾക്കായി കൗണ്ടര്‍, വൈറലായി കെജ്‌രിവാളിന്റെ മകളുടെ വിവാഹ സൽക്കാരത്തിലെ വിഭവങ്ങൾ

വിവാഹ സത്ക്കാരത്തിൽ നിന്ന്| ഫോട്ടോ: Instagram/ @ yamuspanchayat_official
വിവാഹ സത്ക്കാരത്തിൽ നിന്ന്| ഫോട്ടോ: Instagram/ @ yamuspanchayat_official

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മകള്‍ ഹര്‍ഷിത ഏപ്രില്‍ 18-നാണ് വിവാഹിതയായത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗികവസതിയായ കപൂര്‍ത്തല ഹൗസില്‍ നടന്ന വിവാഹ സത്കാരത്തില്‍ അതിഥികള്‍ക്കായി ഒരുക്കിയ വിഭവങ്ങള്‍ വ്യത്യസ്തമായിരുന്നു.

ഉത്തര്‍പ്രദേശ്, ഹരിയാന, അസം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭക്ഷണ സംസ്‌കാരത്തില്‍ പ്രധാനിയായ വെറ്റിലയായിരുന്നു വിഭവങ്ങളിലെ വ്യത്യസ്തത. വെറ്റില വിഭവങ്ങള്‍ക്കായി മാത്രം പ്രത്യേക കൗണ്ടറുണ്ടായിരുന്നു. ഈ കൗണ്ടറിന് ചുക്കാന്‍ പിടിച്ച യമൂസ് പഞ്ചായത്തെന്ന ഭക്ഷണ ബ്രാന്‍ഡ് വിഭവങ്ങളെ പറ്റിയുള്ള വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

വെറ്റിലയോടൊപ്പം നുണയാന്‍ അതിഥികള്‍ക്ക് നിരവധി ഓപ്ഷനുകളുമുണ്ടായിരുന്നു. ചോക്ലേറ്റ്, മിഠായികള്‍, ഈന്തപ്പഴം, ഗുല്‍ക്കണ്ട് എന്നിങ്ങനെ നിരവധി ചേരുവകള്‍ നിറഞ്ഞതായിരുന്നു വെറ്റില കൗണ്ടര്‍. റോസ് ഇതളുകള്‍ ഉണക്കി പഞ്ചസാരയിലിട്ടു സൂക്ഷിച്ച് വെച്ച് ജാം രൂപത്തിലാക്കുന്ന വിഭവമാണ് ഗുല്‍ക്കണ്ട്. 

വൈറലായ ഫയര്‍ പാനും വിരുന്നിലൊരുക്കിയിരുന്നു. സൽക്കാരത്തില്‍ തിളങ്ങിയത് ഗോള്‍ഡന്‍ ലീഫ് പാനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 


 

Content Highlights: Kejriwal`s Daughter`s Wedding Feast: Viral Paan Counter