വയറിന്റെ പ്രശ്‌നങ്ങള്‍ മാറുന്നില്ലേ ? ഡയറ്റില്‍ വേണം ഈ ഭക്ഷണങ്ങള്‍

Photo: Gettyimages
Photo: Gettyimages

യറില്‍ എപ്പോഴും പ്രശ്‌നങ്ങളാണ് ചിലര്‍ക്കും. എന്ത് കഴിച്ചാലും വയര്‍ വീര്‍ത്തുകെട്ടലും ദഹനപ്രശ്‌നങ്ങളും വേദനയുമെല്ലാം ഇവരെ വല്ലാതെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ നാരുകളടങ്ങിയ ഭക്ഷണം കഴിക്കേണ്ടതാണ് നിര്‍ബന്ധമാണ്. പ്രോബയോട്ടിക്‌സ് ഭക്ഷണങ്ങള്‍,പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവയും ഡയറ്റിലുള്‍പ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. വയറിന്റെ ആരോഗ്യം സംരംക്ഷിക്കാന്‍ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

പയര്‍ വര്‍ഗങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ല മാര്‍ഗമാണ്. പ്രോട്ടീനുകളും നാരുകളും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് വയറിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

നാരുകള്‍ ധാരാളം അടങ്ങിയ ഓട്‌സ് കഴിക്കുന്നത് മലബന്ധം അകറ്റാനും വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഓട്‌സില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുമുണ്ട്. 

ആപ്പിള്‍ പതിവാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍  മലബന്ധത്തെ തടയുകയും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യും.

ഡ്രൈ ഫ്രൂട്ട്‌സുകള്‍ കഴിക്കുന്നതും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ആരോഗ്യകരമായ കൊഴുപ്പ്, മഗ്‌നീഷ്യം, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉണക്കിയ അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവ ഡയറ്റില്‍ സ്ഥിരമായി ഉള്‍പ്പെടുത്താം.

മധുരക്കിഴങ്ങ് കഴിക്കുന്നതും വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നാരുകള്‍ കൂടാതെ ഇരുമ്പ്, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ  മധുരക്കിഴങ്ങിലുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
 

Content Highlights: Stomach health, Fibre-Rich Foods,apple,dry fruits,sweet potato,food