ഇഡ്ഡലി തട്ടിൽ രുചികരമായ ഹോം മെയ്ഡ് സാൻഡ്‌വിച്ച് ഉണ്ടാക്കാം

കൊച്ചി: 'ഇൻസ്റ്റാഗ്രാമത്തിൽ' വൈറലായിക്കൊണ്ടിരിക്കുന്ന ഇഡ്ഡലി തട്ടിലെ സാൻഡ്‌വിച്ച് ഒന്ന് ഉണ്ടാക്കിനോക്കിയാലോ. സംഗതി ഹോംമെയ്ഡും ഹെൽത്തിയും ആയതുകൊണ്ട് ഡയറ്റ് മുടങ്ങുമോ എന്നുള്ള പേടിയും വേണ്ട.
ആവശ്യമായ സാധനങ്ങൾ
- രണ്ട് മുട്ട
- വെളുത്തുള്ളി - 8-10 അലി
- ഉണങ്ങിയ വറ്റൽ മുളക് - 2
- ചീസ് സ്ലൈസ് (ഇഷ്ടമെങ്കിൽ മാത്രം)
- എലില്ലാത്ത ചിക്കൻ- ആവശ്യത്തിന്
- സവാള- അരിഞ്ഞത്
- കുക്കുമ്പർ, തക്കാളി, കാപ്‌സിക്കം (ഓപ്ഷണൽ)
- തൈര് / ഗ്രീക്ക് യോഗർട്ട്
- പാൽ
തയ്യാറാക്കാവുന്ന വിധം
എലില്ലാത്ത ചിക്കൻ ഉപ്പും മഞ്ഞളും ചേർത്ത് ഇഡ്ഡലി തട്ടിൽ വയ്ക്കുക. അടുത്ത തട്ടിൽ രണ്ട് മുട്ട പൊട്ടിച്ചു ഒഴിക്കുക. രണ്ട് വറ്റൽ മുളകും വെളുത്തുള്ളിയും ഇടുക. ഇത് അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. അതിനുശേഷം ചിക്കൻ ഒഴികെയുള്ള മറ്റെല്ലാം മിക്‌സിയുടെ ജാറിലേക്ക് ഇടുക.
ചീസിന്റെ ഒരു സ്ലൈസ്, തൈര് / ഗ്രീക്ക് യോഗേർട്ടും, കുറച്ച് പാൽ, ആവശ്യത്തിന് ഉപ്പ്, കുറച്ച് കുരുമുളക് പൊടി, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്ത് അടിച്ച് എടുക്കുക. ഹെൽത്തി മയോണൈസ് റെഡി.
വേവിച്ച ചിക്കൻ ഒന്ന് ഉടച്ചു എടുക്കണം. അതിലേക്ക് ആവശ്യത്തിന് പച്ചക്കറികൾ (തക്കാളി, കുക്കുമ്പർ, കാപ്‌സിക്കം സവാള തുടങ്ങിവ അരിഞ്ഞത്) ചേർക്കുക. ഒപ്പം മയോണൈസും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക, ബ്രഡിൽ തേയ്ക്കുക. ബട്ടറിൽ ഇട്ട് ബ്രഡ് ഒന്ന് ടോസ്റ്റ് ചെയ്യുക (ബട്ടർ ഇടാതെയും ടോസ്റ്റ് ചെയ്യാം). ഹെൽത്തി ഹോം മെയ്ഡ് സാൻഡ്‌വിച്ച് റെഡി.
Content Highlights: Make a viral, healthy, homemade sandwich using an idli steamer! Perfect for diet-conscious foodies.