ശരീരഭാരം കുറയ്ക്കാനും ഇത് മികച്ച ഭക്ഷണം ; പോഷകഗുണങ്ങള്‍ അറിഞ്ഞിരിക്കാം

representative image|photo:canva
representative image|photo:canva

ആരോഗ്യമുള്ള ശരീരത്തിന് പോഷകപ്രദമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ ശരീരത്തിന് നിരവധി ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് ചെറുപയര്‍ മുളപ്പിച്ചത്. മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇത് കഴിക്കുന്നത് നല്ലതാണ്. 

ചെറുപയര്‍ മുളപ്പിച്ച് കഴിക്കുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ കൂടും. ഇതില്‍ ഫൈബര്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം,  മഗ്‌നീഷ്യം, ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൂടാതെ  എന്‍സൈമുകളും ഇതില്‍ ധാരാളമുണ്ട്. ഇവ  ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റിയെ തടയാനും ഗുണം ചെയ്യും.

പ്രോട്ടീനിന്റെ മികച്ച സ്രോതസാണ് മുളപ്പിച്ച പയര്‍. ഇത് ശരീരത്തിന് ഊര്‍ജം പകരാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തണം.ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന്റെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും.

മുളപ്പിച്ച പയറിലെ വിറ്റാമിന്‍ സി  രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടാനും സഹായിക്കും. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ട്. ഇത് നല്ല കൊളസ്‌ട്രോളിനെ കൂട്ടാനും സഹായിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും മുളപ്പിച്ച പയര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.  

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Health benefits of sprouting Why you must have them regularly