മക്കാഡാമിയ നട്ട് കഴിക്കാം ; ശരീരഭാരം കുറയ്ക്കാൻ ഉത്തമം

macadamia-nuts|photo: canva
macadamia-nuts|photo: canva

ക്കാഡാമിയ നട്ടിനെക്കുറിച്ചറിയാമോ ? ലോകത്തിൽ ഏറ്റവും വിലകൂടിയതും ഗുണനിലവാരമുള്ളതുമായ ഭക്ഷ്യയോഗ്യമായ പരിപ്പുകളിലൊന്നാണ് മക്കാഡാമിയ നട്ട് . ഇത് ഓസ്‌ട്രേലിയൻ നട്ടെന്നും അറിയപ്പെടുന്നു. ഓസ്‌ട്രേലിയയിലെ ഉപോഷ്ണ മേഖലാ മഴക്കാടുകളിലാണ് ഈ മരത്തിന്റെ ഉത്ഭവം. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലും ഒഡീഷയിലും കൃഷി ചെയ്യാൻ അനുയോജ്യമാണ്. മക്കാഡാമിയ നട്ടിന്റെ ഗുണങ്ങൾ ഇതൊക്കെയാണ്.ക്വീൻസ് ലാൻഡ് നട്ട് എന്നും പേരുണ്ട് . മക്കാഡാമിയ ജനുസിൽപ്പെട്ട ഈ മരം പോർട്ടേസിയ കുടുംബത്തിലെ അംഗമാണ്. ഇതിന്റെ പരിപ്പാണ് ഭക്ഷ്യയോഗ്യമായത്.

മിനറൽസ്, ഫൈബർ, ആന്റി ഓക്സിഡന്റുകൾ,വിറ്റാമിനുകൾ, എന്നിവയുടെ മികച്ച സ്രോതസാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടേയും നല്ലൊരു ഉറവിടമാണ്. ഇതിലെ മോണോസാച്യുറേറ്റഡ് കൊഴുപ്പുകൾ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ ഇതിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്.

ഇതൊരുപ്രീബയോട്ടിക് ഭക്ഷണം കൂടിയാണ്. ഓർമശക്തി കൂട്ടാൻ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ഓൺലൈൻ സ്റ്റോറുകളിലും സൂപ്പർമാർക്കറ്റുകളിലും ഇത് ലഭ്യമാണ്.പ്രമേഹമുള്ളവർക്ക് ഇത് കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും ധൈര്യമായി ഇത് ഡയറ്റിൽ ഉൾപ്പെടുത്താം. ഇത് നല്ലൊരു പ്രോട്ടീൻ കലവറയാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ വിശപ്പ് കുറയ്ക്കാനും സഹായിക്കും. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് കഴിക്കാവുന്നതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)

Content Highlights: Rich source of healthy monounsaturated fats and antioxidants., Supports heart health and helps manage cholesterol levels., Excellent for weight management due to high fiber and protein content., Acts as a prebiotic food promoting gut and brain health., Suitable for diabetic-friendly diets when consumed in moderation.