തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ: പ്രമുഖ 6 എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് FSSAI നോട്ടീസ്

പാക്കേജ്ഡ് എനർജി ഡ്രിങ്കുകൾ വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുമ്പോഴും അവയുടെ ഫലപ്രാപ്തിയെക്കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, എനർജി ഡ്രിങ്ക് എന്ന പേരിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുകയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ആറ് പ്രമുഖ പാനീയ ബ്രാൻഡുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു.
നോട്ടീസ് ലഭിച്ച പ്രമുഖ ബ്രാൻഡുകൾ:
റെഡ് ബുൾ എനർജി ഡ്രിങ്ക്
പെപ്സികോയുടെ അഡ്രിനാലിൻ റഷ് എനർജി ഡ്രിങ്ക്
റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്
സ്റ്റിങ് എനർജി ഡ്രിങ്ക്
ഹെൽ എനർജി
കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി
ബ്രാൻഡിങ്ങിലും പ്രൊമോഷനുകളിലും വരുത്തിയ ലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചത്. ഇവ നൽകുന്ന തെറ്റായ അവകാശവാദങ്ങളെയാണ് അതോറിറ്റി പ്രധാനമായും എതിർക്കുന്നത്. ‘ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകുന്നു’, ‘ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു’, ‘ശാരീരിക ക്ഷീണം മാറ്റുന്നു’ തുടങ്ങിയ പ്രസ്താവനകൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്റ്റ് (2006) പ്രകാരം അനുവദനീയമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കി.
Content Highlights: The Food Safety and Standards Authority of India (FSSAI) has issued strict notices to six major energy drink brands, including Red Bull, Sting, and Monster, for violating branding regulations and making unapproved health claims like "rejuvenates mind and body."