പഴങ്ങൾ കഴിക്കാൻ സമയമുണ്ടോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

പ്രതീകാത്മക ചിത്രം| ഫോട്ടോ: AI generated
പ്രതീകാത്മക ചിത്രം| ഫോട്ടോ: AI generated

പഴങ്ങൾ ശരീരത്തിനു നൽകുന്ന പോഷകഗുണങ്ങൾ നിരവധിയാണ്. എന്നാൽ ഇവ കഴിക്കേണ്ട സമയമുൾപ്പടെയുളള പല തെറ്റുധാരണകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. പഴങ്ങൾ കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചില വാദങ്ങൾ നോക്കാം. 

  • ‘ഭക്ഷണത്തോടൊപ്പം പഴം കഴിക്കരുത്’: ഭക്ഷണത്തോടൊപ്പം പഴങ്ങൾ കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കുമെന്ന വാദമുണ്ട്. പഴങ്ങളിലെ നാരുകൾ (ഫൈബർ) വയറ്റിൽ നിന്ന് ഭക്ഷണം പുറത്തേക്ക് പോകുന്ന വേഗതയെ നേരിയ തോതിൽ കുറയ്ക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇത് ശരീരത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ തെളിവുകൾ നിലവിലില്ല.
  • ‘പഴങ്ങൾ രാവിലെ വെറുംവയറ്റിൽ കഴിക്കണം’: വെറുംവയറ്റിൽ പഴങ്ങൾ കഴിച്ചാലേ പൂർണ്ണമായ പോഷകഗുണങ്ങൾ ലഭിക്കൂ എന്നത് തെറ്റായ വാദമാണ്.  
  • ‘ഉച്ചയ്ക്ക് ശേഷം പഴങ്ങൾ ഒഴിവാക്കണം’: ഉച്ചയ്ക്ക് ശേഷം പഴങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുമെന്നും ഇത് ശരീരഭാരം വർധിപ്പിക്കുമെന്നുമുള്ള വാദത്തിന് ശാസ്ത്രീയമായ തെളിവുകളില്ല.

പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ടത്

ടൈപ്പ് 2 പ്രമേഹമുള്ളവർക്കും ഗർഭകാല പ്രമേഹമുള്ളവർക്കും പഴങ്ങൾ കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

  • പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ എന്നിവയുമായി ചേർത്ത് പഴങ്ങൾ കഴിക്കാൻ ശ്രദ്ധിക്കാം.
  • ഇങ്ങനെ കഴിക്കുമ്പോൾ പഴങ്ങളിലെ പഞ്ചസാര ചെറുകുടലിലേക്ക് എത്തുന്ന വേഗത കുറയുകയും ഷുഗർ സ്പൈക് ഉണ്ടാകുന്നത് തടയാൻ സഹായിക്കുകയും ചെയ്യും.
  • പ്രമേഹമുള്ളവർ വെറും വയറ്റിൽ പഴങ്ങൾ കഴിക്കുന്നത് ഷുഗർ സ്പൈക്കിന് ഇടയാക്കിയേക്കാം.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ആരോഗ്യമുൻകരുതലുകൾ മാത്രമാണ്. വ്യക്തിഗത ചികിത്സയ്ക്കും രോഗനിർണയത്തിനും ഡോക്ടറെയോ രജിസ്റ്റർഡ് ആരോഗ്യവിദഗ്ധനെയോ സമീപിക്കുക)

Content Highlights: Uncover common myths about eating fruits.