നാരങ്ങ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം

നാരങ്ങയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യസംരംക്ഷണത്തിനും തലമുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യപരിപാലനത്തിനുമെല്ലാം ഇത് വളരെയേറെ ഗുണം ചെയ്യും. കലോറി കുറഞ്ഞ ഈ സിട്രസ് പഴം വൈറ്റമിന്‍ സിയുടെ വലിയ സ്രോതസാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകളും ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, മാംഗനീസ്, പ്രോട്ടീന്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനുമെല്ലാം നാരങ്ങ ഉപകരിക്കും.
ദൈനംദിന ഉപയോഗത്തിന്റെ ഭാഗമായി പലതരത്തില്‍ നാം നാരങ്ങ ഉപയോഗിക്കാറുണ്ട്. കറികളിലും ജ്യൂസിലുമെല്ലാം ഇവ ഉപയോഗിച്ചുവരുന്നു. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം നാരങ്ങ കഴിക്കുന്നത് ശരീരത്തിന് ദോഷം ഉണ്ടാക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. നാരങ്ങയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പാലുത്പന്നങ്ങള്‍ നാരങ്ങയുടെ കൂടെ കഴിക്കുന്നത് ഒഴിവാക്കണം. പാചകം ചെയ്യുമ്പോള്‍ പാലുത്പ്പന്നങ്ങളുമായി നാരങ്ങ ചേര്‍ക്കുമ്പോള്‍ അത് പിരിഞ്ഞു പോകും, നാരങ്ങയുടെ അസിഡിക് സ്വഭാവമാണ് ഇതിന് കാരണം. സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.അതിനാല്‍ നാരങ്ങയും പാലും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കണം.
യോഗട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പവും നാരങ്ങ ചേര്‍ക്കുന്നതും ശരീരത്തിന് ദോഷകരമാണ്. ഇത് അസിഡിറ്റി വരുത്തിവെയ്ക്കും.ഏലയ്ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ക്കൊപ്പവും നാരങ്ങ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ ബാധിക്കും.
അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കുന്നത് നല്ലതല്ല. ഇത് ചിലരില്‍ നെഞ്ചെരിച്ചിലിന് കാരണമാകാറുണ്ട്. അസിഡ് സ്വഭാവമുള്ള നാരങ്ങ റെഡ് വൈനിനോടൊപ്പം ചേര്‍ത്ത് കഴിക്കുന്നത് നല്ലതല്ല. വൈനിന്റെ മണവും രുചിയും ഇത് നശിപ്പിക്കും. അതിനാല്‍ അതൊഴിവാക്കണം.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: lemon,Milk and dairy products,spicy foods ,Red Wine ,Buttermilk yogurt ,food