പാലും മുട്ടയുമൊന്നും കഴിക്കാറില്ലേ; എല്ലിന്റെ ആരോഗ്യം കാക്കാന്‍ ഇവ കഴിക്കാം

കാത്സ്യം ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കാത്സ്യം കുറഞ്ഞാല്‍ എല്ലുകളുടേയും പല്ലിന്റേയും ആരോഗ്യം നഷ്ടമാകും. പാല്‍, മുട്ട, മത്സ്യം തുടങ്ങിയവയിലൊക്കെ ശരീരത്തിന് ആവശ്യമായ കാത്സ്യമുണ്ട്. എന്നാല്‍ ചിലര്‍ ഇതൊക്കെ കഴിക്കാന്‍ മടിയുള്ളവരാണ്. അതിനാല്‍ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കാത്സ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. കാത്സ്യത്തിന്റെ നല്ലൊരു സ്രോതസാണ് ബദാം.കൂടാതെ ഇവയില്‍ മഗ്‌നീഷ്യവും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ വാല്‍നട്‌സ് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ചീരയില്‍ കാത്സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ചണവിത്തില്‍
കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയും പതിവായി കഴിക്കാന്‍ ശ്രദ്ധിക്കാം.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കാത്സ്യം ധാരാളമുള്ള എള്ളും കഴിക്കാം.അതുപോലെ ബ്രോക്കോളിയും കാത്സ്യത്തിന്റെ മികച്ച സ്രോതസാണ്. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഈന്തപ്പഴം കഴിക്കുന്നതും കാത്സ്യക്കുറവിനും എല്ലുകളുടെ ആരോഗ്യത്തിനായി ഈന്തപ്പഴവും കഴിക്കാം. പയറുവര്‍ഗങ്ങളിലും മികച്ച അളവില്‍ കാത്സ്യമുണ്ട്. ഇവ കഴിക്കുന്നതും എല്ലുകളുടെ ബലം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: These Superfoods Rich In Calcium For Strong Bones