നാടൻ ഭക്ഷണം കഴിക്കാൻ ഷാപ്പിൽ പോകുന്നവരേറെ; പാലിക്കണം ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ

#Lifestyle desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എം. പ്രദീപ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ.എം. പ്രദീപ്

കോട്ടയം: ഗ്രാമീണമായ അന്തരീക്ഷത്തിൽ രുചികരമായ നാടൻ ഭക്ഷണം കഴിക്കാൻ കുടുംബത്തോടെ പലരും ഷാപ്പുകളിലെത്താറുണ്ട്. മിക്ക ഷാപ്പുകളിലും ഫാമിലി ഇടങ്ങളുണ്ട്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ഇവരും പാലിക്കണം. 

ട്രോളിങ് നിരോധനസമയത്തുപോലും കടൽമത്സ്യങ്ങളായ വറ്റ, മോത, ഓലക്കൊടിയൻ തുടങ്ങിയ മീനുകളുടെ തലക്കറിയും കാരി, കൂരി, വരാൽ തുടങ്ങിയ നാടൻമീനുകളും സുലഭമായി ഷാപ്പുകളിൽ ലഭിക്കുന്നു. ഇതോടൊപ്പം വിവിധ ഇറച്ചി ഇനങ്ങളും. രുചി കൂടാൻ മീൻകറിയും തലക്കറിയും ഒരുദിവസം മുന്നേ ഉണ്ടാക്കി  വെയ്ക്കാറുണ്ടെന്നാണ് ഷാപ്പുകളുമായി ബന്ധമുള്ളവർ പറയുന്നത്.

ശ്രദ്ധിക്കേണ്ടത്

  • ഭക്ഷ്യസുരക്ഷാ ലൈസൻസ് പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക
  • ഷാപ്പിന്റെ ലൈസൻസ് പ്രദർശിപ്പിച്ചിട്ടുണ്ടാകണം.
  • ഷാപ്പിൽ ഉപയോഗിക്കുന്ന വെള്ളം വാട്ടർ അതോറിറ്റി ലാബിൽ പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ നേരിൽകണ്ട് ഉറപ്പുവരുത്തുക.
  • തിളപ്പിച്ചാറിയ കുടിവെള്ളംമാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ പാക്കേജ്ഡ് കുടിവെള്ളം.

ജീവനക്കാർ ശ്രദ്ധിക്കുക

  • ഫ്രീസർ, ഫ്രിഡ്ജ് എന്നിവയുടെ തണുപ്പ് കൃത്യമായി നിലനിർത്തുക.
  • പാഴ്സൽ ആഹാര പായ്ക്കറ്റിന് മുകളിൽ തീയതി, പായ്ക്കിങ് സമയം, രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കുക എന്നുള്ള അറിയിപ്പുകൾ പതിക്കുക.
  • ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതെ ഇരിക്കുക.
  • അടുക്കളയും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക.
  • പാത്രങ്ങൾ അണുവിമുക്തമാക്കി ഉപയോഗിക്കുക.
  • പാചകക്കാർ, വിളമ്പുകാർ എന്നിവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.
  • മീൻ, ഇറച്ചി എന്നിവ സുരക്ഷിതമെന്ന് ഉറപ്പാക്കി മാത്രം പാചകംചെയ്യുക.

Content Highlights: Mandatory display of food safety and toddy shop licenses., Strict hygiene protocols for water, kitchen, and refrigeration., Prohibition of reusing cooking oil for health safety., Requirement for medical fitness certificates for all staff., Proper labeling and time-stamping for parcel food packets.