വിറ്റാമിന്‍ ഡി കുറവാണോ ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍

Representational Image | Photo: Gettyimages
Representational Image | Photo: Gettyimages

വിറ്റാമിന്‍ ഡി ശരീരത്തിന് വളരെ ആവശ്യമുള്ള പോഷകമാണ്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ  ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഡി സഹായിക്കും. അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയും. എല്ലുകളില്‍ വേദന, നടുവേദന, മുട്ടുവേദന തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണങ്ങളാണ്. വിറ്റാമിന്‍ ഡി അടങ്ങിയ ചില പാനീയങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം. 

പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡിയുടെയും കാത്സ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രധാന പോഷകങ്ങളുടെയും സ്വാഭാവിക ഉറവിടമാണ് പാല്‍.  അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യമായ അളവില്‍ വിറ്റാമിന്‍ ഡി ഉള്‍പ്പെടുത്താന്‍ എല്ലാ ദിവസവും  പാല്‍ കുടിക്കുന്നത്‌ നല്ലതാണ്.

വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്. കൂടാതെ വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയവയും ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്നു.  അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരംക്ഷിക്കും.

തൈര് പതിവായി കുടിക്കുന്നത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും പല അണുബാധകളില്‍ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. തൈരില്‍ ധാരാളം വിറ്റാമിന്‍ ഡിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.


 

Content Highlights: Vitamin D Deficiency, Drinks,food,milk,curd,orange juice