സ്പാർക്ലർ മെഴുകുതിരികൾ കേക്കിൽ വെക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ജന്മദിന ആഘോഷങ്ങളിലും മറ്റ് ചടങ്ങുകളിലും കേക്കിന് മുകളിൽ വെക്കുന്ന സ്പാർക്ലർ മെഴുകുതിരികൾക്ക് പ്രിയമേറെയാണ്. കേക്ക് കട്ടിങ്ങിന് സിനിമാറ്റിക് ലുക്ക് നൽകുന്ന ഈ 'ഫയർവർക്ക്' മെഴുകുതിരികൾ കാഴ്ചയ്ക്ക് മനോഹരമാണെങ്കിലും ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മെഴുകുതിരികൾ കത്തുമ്പോൾ ഉണ്ടാകുന്ന മനോഹരമായ തീപ്പൊരികൾക്കൊപ്പം ചാരത്തിൻ്റെ അംശവും, വിഷാംശമുള്ള ലോഹ അവശിഷ്ടങ്ങളും കേക്കിന് മുകളിൽ വീഴാൻ സാധ്യതയുണ്ട്.

  • അനാരോഗ്യകരമായ ചേരുവകൾ: വിലകുറഞ്ഞ മെഴുകുതിരികളിൽ ഭക്ഷണത്തിന് സുരക്ഷിതമല്ലാത്ത ചായങ്ങൾ, പാരഫിൻ വാക്സ്, രാസവസ്തുക്കൾ എന്നിവ അടങ്ങിയിട്ടുണ്ടാകാം.

  • ആരോഗ്യ പ്രശ്നങ്ങൾ: കേക്കിൽ വീഴുന്ന ഈ അവശിഷ്ടങ്ങൾ ഉള്ളിൽ ചെന്നാൽ വയറുവേദന, ഓക്കാനം, ഛർദ്ദി, അലർജി എന്നിവ ഉണ്ടാകാം. കൂടാതെ, ഇവയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസതടസ്സം, ചുമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകും.

  • അപകടസാധ്യത: സ്പാർക്ലറുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നത് പൊള്ളൽ ഏൽക്കാനും കാരണമായേക്കാം.

ആഘോഷങ്ങളുടെ മാറ്റുകുറയ്ക്കാതെ തന്നെ താഴെ പറയുന്ന മുൻകരുതലുകൾ എടുക്കാവുന്നതാണ്:

  1. നേരിട്ട് കേക്കിൽ വെക്കരുത്: മെഴുകുതിരികൾ കേക്കിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്ത് നേരിട്ട് കുത്തിവെക്കാതെ പ്രത്യേക ഹോൾഡറുകളോ അല്ലെങ്കിൽ ഫോയിൽ പേപ്പറോ ഉപയോഗിച്ച് ഒരു കവചം തീർക്കുക.

  2. ഫുഡ്-സേഫ് മെഴുകുതിരികൾ: ഫിഡ് സേഫ് എന്ന് സാക്ഷ്യപ്പെടുത്തിയതോ ബീവാക്സ് കൊണ്ട് നിർമ്മിച്ചതോ ആയ മെഴുകുതിരികൾ മാത്രം തിരഞ്ഞെടുക്കുക.

  3. അകലം പാലിക്കുക: കത്തിക്കുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാനും മുതിർന്നവരുടെ മേൽനോട്ടം ഉറപ്പാക്കാനും ശ്രദ്ധിക്കുക.