അന്ന് ആഡംബരകപ്പലിലെ ഷെഫ്, ഇന്ന് ജീവിക്കാനായി വഴിയോരത്ത് ബിരിയാണി വിൽക്കുന്നു

ബിരിയാണി വിൽക്കുന്ന അക്ഷയ്  | Photo: facebook.com|Beingmalwani
ബിരിയാണി വിൽക്കുന്ന അക്ഷയ് | Photo: facebook.com|Beingmalwani

ലോകമെമ്പാടും കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടവർ നിരവധിയാണ്. സ്ഥിരവരുമാനമുള്ള ജോലി ഇല്ലാതായതോടെ പലരും തങ്ങൾക്കറിയുന്ന കൈത്തൊഴിലുകളിലേക്ക് മാറുകയും ചെയ്തു. അത്തരത്തിൽ ആഡംബര കപ്പലിലും സെവൻ സ്റ്റാർ ഹോട്ടലുകളിലും ഷെഫായിരുന്ന ഒരാൾ ജോലി നഷ്ടമായതോടെ തന്റെ ജീവിതം മുന്നോട്ടു നീക്കാൻ സ്വീകരിച്ചു. അതാണ് അക്ഷയ് പാർക്കർ എന്ന യുവാവിന്റെ കഥ.

കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് അക്ഷയ്ക്ക് ജോലി നഷ്ടമായത്. എന്നാൽ ആത്മവിശ്വാസം കൈവിടാതെ തനിക്കറിയാവുന്ന പണികൊണ്ട് ജീവിക്കാൻ അക്ഷയ് തീരുമാനിക്കുകയായിരുന്നു. അങ്ങനെ വെല്ലുവിളി സ്വീകരിച്ച് മുംബൈയിലെ ദാദറിൽ ഒരു ബിരിയാണിക്കട തുറക്കുകയും ചെയ്തു. 

അക്ഷയ് ബിരിയാണി വിൽക്കുന്ന ചിത്രം സഹിതം ബീയിങ്മൽവാനി എന്ന ഫേസ്ബുക്ക് പേജാണ് അതിജീവനകഥ പുറത്തുവിട്ടത്. പ്രതിബന്ധങ്ങളെ മറിടകന്ന് തന്റെ കുഞ്ഞുസംരംഭവുമായി മുന്നോട്ടു പോകുന്ന അക്ഷയ്ക്ക് നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. 

അടുത്തിടെ മുഹമ്മദ് അസ്റിൻ എന്നു പേരുള്ള ഒരു പൈലറ്റും സമാന അനുഭവം പങ്കുവെച്ചിരിക്കുന്നു. ഇരുപതു വർഷത്തോളമായി പൈലറ്റ് ജോലി ചെയ്തുവന്ന അസ്റിന് ജോലി നഷ്ടമാവുകയായിരുന്നു. ഇതോടെ നൂഡിൽസ് പാചകം ചെയ്യുന്ന കട നടത്തി ജീവിക്കാൻ തീരുമാനിച്ചു. ക്യാപ്റ്റൻ വേഷത്തിൽ‌ തന്നെ കട നടത്തിവരുന്ന അസ്റിന്റെ കഥ വൈറലായിരുന്നു. 

Content Highlights: Cruise chef starts biryani stall after losing job due to pandemic

Content Highlights: